ചിത്രത്തിന്റെ നിര്‍മ്മാതാവ് പികെആര്‍ പിള്ള അന്തരിച്ചു

ചിത്രത്തിന്റെ നിര്‍മ്മാതാവ് പികെആര്‍ പിള്ള അന്തരിച്ചു
Published on

മുതിര്‍ന്ന നിര്‍മാതാവ് പി.കെ.ആര്‍ പിള്ള അന്തരിച്ചു. ഷിര്‍ദ്ദിസായി ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു. ഏറെ നാളായി സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം സ്വവസതിയില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. അവസാനകാലത്ത് ഓര്‍മക്കുറവും അലട്ടിയിരുന്നു. 92 വയസ്സായിരുന്നു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്റ്റാര്‍നൈറ്റ് ഗ്രൂപ്പിന്റെ ഉടമയായിരു പികെആര്‍ പിള്ള വെപ്രാളം (1984) എന്ന സിനിമയിലൂടെയാണ് നിര്‍മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. പതിനാറ് ചിത്രങ്ങള്‍ നിര്‍മിക്കുകയും എട്ടുചിത്രങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

തത്തമ്മേ പൂച്ച പൂച്ച , വെപ്രാളം , ഓണത്തുമ്പിക്കൊരൂഞ്ഞാല്‍ , പുലി വരുന്നേ പുലി, ഒരു യുഗസന്ധ്യ , ശോഭ്രാജ് , അമൃതം ഗമയ, ചിത്രം , വന്ദനം , അര്‍ഹത , , കിഴക്കുണരും പക്ഷി, , റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യന്‍, തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. ജയസൂര്യ നായകനായ പ്രണയമണിത്തൂവലാണ് ഏറ്റവുമൊടുവില്‍ നിര്‍മിച്ച ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in