ഹേമ കമ്മിറ്റി WCC അംഗങ്ങളുടെ മാത്രം മൊഴിയെടുത്തു, വനിതാ പ്രാതിനിധ്യം 20 ശതമാനമാക്കും; ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്

ഹേമ കമ്മിറ്റി WCC അംഗങ്ങളുടെ മാത്രം മൊഴിയെടുത്തു, വനിതാ പ്രാതിനിധ്യം 20 ശതമാനമാക്കും; ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഫെഫ്ക. റിപ്പോര്‍ട്ട് തയ്യാറാക്കിയ രീതികളെ വിമര്‍ശിച്ചു കൊണ്ടും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ടുമാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വാര്‍ത്താസമ്മേളനം നടത്തിയത്. ഡബ്ല്യുസിസി അംഗങ്ങളില്‍ നിന്ന് മാത്രം മൊഴിയെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിമര്‍ശനം ഫെഫ്ക ഉന്നയിച്ചു. അമ്മ, ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന എന്നിവയിലെ സ്ത്രീകളെ ഒഴിവാക്കിയെന്നും ഹേമ കമ്മിറ്റി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഫെഫ്കയടക്കമുള്ള സംഘടനകളിലെ വനിതാ പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ വലിയ വിമര്‍ശനമുള്ളത്. എന്നാല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ സംഘടനയുടെ നേതൃത്വത്തെ വിളിച്ച് മൊഴിയെടുക്കാന്‍ കമ്മിറ്റി തയ്യാറായില്ല. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പേരുകളും 15 അംഗ പവര്‍ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തു വരണം. പവര്‍ ഗ്രൂപ്പ് സിനിമയില്‍ അസാധ്യമാണെന്നും സാക്ഷികളില്‍ ചിലര്‍ പ്ലാന്‍ ചെയ്തതാണ് പവര്‍ ഗ്രൂപ്പ് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി WCC അംഗങ്ങളുടെ മാത്രം മൊഴിയെടുത്തു, വനിതാ പ്രാതിനിധ്യം 20 ശതമാനമാക്കും; ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്
കാഴ്ച്ചക്കാരുടെ മനസ്സ് കൊള്ളയടിച്ച് കുഞ്ഞിക്കേളുവും, അജയനും, മണിയനും; യൂട്യൂബിൽ തരംഗമായി 'ARM' ട്രെയ്‌ലർ

സിനിമയിലെ എത്ര നല്ല ആണുങ്ങളുണ്ട്, ചീത്ത ആണുങ്ങളുണ്ട് എന്ന കണക്കെടുപ്പല്ല ഈ റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്ന് മനസിലാക്കുന്നു. എങ്കിലും തുടര്‍ ചര്‍ച്ചകള്‍ അങ്ങനെയല്ല നടക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ലൈംഗികാതിക്രമങ്ങള്‍ യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നു. സംസാരിക്കുന്ന സ്ത്രീയെ ഭയപ്പെടുന്നുണ്ട് സംസ്‌കാരവും എല്ലാ വ്യവഹാരങ്ങളും. ആ ഓപ്പണ്‍നെസ് സാധ്യമാക്കിയതിന് ഡബ്ല്യുസിസിക്ക് വലിയ പങ്കുണ്ട്. ആ പങ്കിനെ വലിയ ആദരവോടെയാണ് ഫെഫ്ക കാണുന്നത്. സ്ത്രീകള്‍ സംസാരിക്കുന്നതിനെ, അവരുടെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലേക്ക് ചര്‍ച്ചയാക്കുന്നതിനെ, ഇന്‍ഡസ്ട്രിക്കുള്ളില്‍ ഒരു സംവാദ മാതൃക രൂപപ്പെടുത്തുന്നതില്‍ ഡബ്ല്യുസിസിക്കുള്ള സ്തുത്യര്‍ഹമായ പങ്കിനെ ഫെഫ്ക ആദരപൂര്‍വം കാണുന്നു. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ വനിതാ പ്രാതിനിധ്യം 20 ശതമാനം ഉയര്‍ത്തും. കേരളത്തില്‍ പഠിച്ചിറങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് അംഗത്വത്തില്‍ പരമാവധി ഇളവ് ജനാധിപത്യപരമായ നല്‍കിക്കൊണ്ട് സിനിമയിലേക്ക് കൊണ്ടുവരാനും അവരെ സ്വതന്ത്ര സംവിധായകരോ സ്വതന്ത്ര സാങ്കേതിക പ്രവര്‍ത്തകരോ ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഫെഫ്കയുടെ ഭാഗത്തു നിന്നുണ്ടാകും.

ഹേമ കമ്മിറ്റി WCC അംഗങ്ങളുടെ മാത്രം മൊഴിയെടുത്തു, വനിതാ പ്രാതിനിധ്യം 20 ശതമാനമാക്കും; ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്
'കിഷ്കിന്ധാ കാണ്ഡ'ത്തിന്റെ കഥ 'മണിച്ചിത്രത്താഴ്' പോലെ സങ്കീർണ്ണമെന്ന് ഫാസിൽ സാർ പറഞ്ഞു; ദിൻജിത്ത് അയ്യത്താൻ അഭിമുഖം

ഫെഫ്കയ്ക്ക് പരാതി പരിഹാര സെല്‍

സ്ത്രീകള്‍ മാത്രം അംഗങ്ങളായ പരാതി പരിഹാര സെല്‍ ആരംഭിക്കുകയാണെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. പരാതിക്കാരുടെ ശാരീരിക മാനസിക സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ നിയമനടപടിക്കു വേണ്ടി എല്ലാ സഹായവും ചെയ്യും. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വ്യക്തി ഫെഫ്ക അഫിലിയേറ്റ് ചെയ്ത ഏത് യൂണിയനില്‍ അംഗമായിരുന്നാലും പ്രഥമദൃഷ്ട്യാ കുറ്റകൃത്യം ബോധ്യപ്പെട്ടാല്‍ ഒരു വര്‍ഷം സസ്‌പെന്‍ഷന്‍ നല്‍കും. സസ്‌പെന്‍ഷന്‍ രണ്ടു വര്‍ഷം വരെ നീട്ടാന്‍ ആ വ്യക്തി അംഗമായ യൂണിയന്റെ ജനറല്‍ സെക്രട്ടറിക്ക് അധികാരമുണ്ടാകും. ഒരു വനിതാ അംഗം പരാതി ഉന്നയിച്ചതിന്റെ പേരില്‍ തൊഴില്‍ തടസം സൃഷ്ടിക്കുകയോ നേരിട്ടോ പരോക്ഷമായോ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവരെ അപമാനിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഫെഫ്ക അംഗങ്ങളില്‍ നിന്നുണ്ടായാല്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

ഹേമ കമ്മിറ്റി WCC അംഗങ്ങളുടെ മാത്രം മൊഴിയെടുത്തു, വനിതാ പ്രാതിനിധ്യം 20 ശതമാനമാക്കും; ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്
ഇങ്ങനെയാണ് പവർ ​ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്; ആസിഫിനും ടൊവിനോയ്ക്കും ആന്റണിക്കുമെതിരെ ഷീലു ഏബ്രഹാം

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എഗ്രിമെന്റ്

2008 മുതല്‍ അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികള്‍ക്ക് കൃത്യമായ വേതനക്കരാര്‍ മലയാളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അഞ്ചാമത്തെ വേതനക്കരാരാണ് ഇപ്പോള്‍ നടപ്പായിക്കൊണ്ടിരിക്കുന്നത്. ആദ്യത്തെ കരാറില്‍ 60 ശതമാനമായിരുന്നു വേതന വര്‍ദ്ധനവ് നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം 20 ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു. ബാറ്റ വാങ്ങുന്ന തൊഴിലാളികളുടെ കാര്യത്തില്‍ മലയാളത്തില്‍ മാത്രമാണ് ഇങ്ങനെയൊരു സംവിധാനമുള്ളതെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ഫെഫ്ക അതില്‍ പ്രതികരണമൊന്നും നടത്താത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് പഠിച്ച്, അംഗ യൂണിയനുകള്‍ ചര്‍ച്ച ചെയ്തതിന് ശേഷം പ്രതികരിക്കമെന്നായിരുന്നു സംഘടനയുടെ നിലപാട്. ഇതനുസരിച്ചാണ് ഫെഫ്കയുടെ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in