'തടവ്' ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ ; ഫാസിൽ റസാഖ് ചിത്രം മത്സരവിഭാ​ഗത്തിൽ

'തടവ്' ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ ; ഫാസിൽ റസാഖ് ചിത്രം മത്സരവിഭാ​ഗത്തിൽ
Published on

ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാള ചിത്രം തടവ് (The Sentence). എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി വന്ന 1000 ത്തിൽ അധികം എൻട്രികളിൽ നിന്ന് 14 ചിത്രങ്ങളാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. മലയാളത്തിൽ നിന്നായി മത്സര വിഭാഗത്തിൽ ഉൾപ്പെട്ട ഒരേയൊരു ചിത്രം കൂടിയാണ് തടവ്.

അതിര്, പിറ തുടങ്ങി നിരവധി നിരൂപക പ്രശംസ നേടിയ ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് ഫാസിൽ റസാഖ്. ഗീത എന്ന അമ്പത് വയസ്സുകാരിയായ അ​ഗംനവാടി ടീച്ചറിന്റെ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം എന്നും വളരെ പേഴ്സണലായ രീതിയിൽ അപ്രോച്ച് ചെയ്തിട്ടുള്ള സിനിമണ് തടവ് എന്നും ഹ്യൂമൻ ഇമോഷൻസിനെ കവർ ചെയ്യുന്ന രീതിയിലാണ് ചിത്രം ഷൂട്ട് ചെയ്തതിരിക്കുന്നത് എന്നും ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ റസാഖ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

എന്താണ് തടവ്?

ഒരു അമ്പത് വയസ്സുകാരിയായ ​ഗീത എന്ന് അം​ഗനവാടി ടീച്ചറിന്റെ കഥയാണ് തടവ്. രണ്ട് തവണ വിവാഹ മോചിതയായിട്ടുള്ള ആളാണ് അവർ, അവരെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് തടവ്, ​ഗീത എന്ന കഥാപാത്രത്തെ വളരെ പേഴ്സണലായ രീതിയിൽ അപ്രോച്ച് ചെയ്തിട്ടുള്ള സിനിമയാണ് തടവ്. അവരുടെ ഹ്യൂമൻ ഇമോഷൻസ് എല്ലാം കവർ ചെയ്യുന്ന രീതിയിലാണ് ഷൂട്ട് ചെയ്തത്. അവരുടെ ജീവിതത്തിലുണ്ടാകുന്ന പല കാര്യങ്ങളും പ്രതിസന്ധികളും ഹാപ്പി മൊമെന്റ്സ് എല്ലാം ഉൾക്കൊള്ളിച്ചൊരു സിനിമയാണ്. ഫിലിം ഫെസ്റ്റിവലിൽ സെലക്ട് ആയപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തതാണ്. വരും ദിവസങ്ങളിൽ ട്രെയ്ലറും റിലീസ് ചെയ്യുന്നതാണ്.

തിയറ്റർ റിലീസ് ഉണ്ടാകുമോ?

പ്രധാനമായിട്ടും ഫെസ്റ്റിവൽ അതിന് ശേഷം ഒടിടി എന്ന രീതിയിലാണ് നമ്മൾ ഒരു സിനിമ പ്ലാൻ ചെയ്യുന്നത്, നമ്മൾ പുതിയ ആൾക്കാരായത് കൊണ്ട് തന്നെ തിയറ്റർ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് അറിയാം. പിന്നെ ഈ സ്ക്രിപ്റ്റിന്റെ തുടക്കകാലം മുതൽ പുതിയ ആളുകളെ തന്നെ വച്ച് പ്ലാൻ ചെയ്തിട്ടാണ് എഴുതിയത്. എനിക്ക് പേഴ്സണലി അറിയുന്ന ആളുകളെ വച്ചിട്ടാണ് സിനിമ ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ​ബീന ചന്ദ്രൻ പട്ടാമ്പിയിലെ യൂപി സ്കൂളിലെ ടീച്ചറാണ്. എന്റെ ഷോർട്ട് ഫിലിം ആയ അതിരിലും പിറയിലും അവർ അഭിനയിച്ചിട്ടുണ്ട്. ഒരു ​ഡ്രാമ ആർട്ടിസ്റ്റാണ് അവർ. ഇപ്പോൾ മറ്റ് സിനിമകളിലൊക്കെ അഭിനയിക്കുന്നുണ്ട്.

എല്ലാവരും സിനിമ കാണണം എന്നാണ് ആ​ഗ്രഹം. അതിന്റെ ഭാ​ഗമായിട്ട് എല്ലാ ഫെസ്റ്റിവലിലേക്കും അയച്ചതിന് ശേഷം നല്ലൊരു ഒടിടി പ്ലാറ്റ്ഫോം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. തിയറ്ററിക്കൽ റിലീസ് സിനിമയ്ക്ക് ഉണ്ടാവില്ല, തിയറ്ററിന് വേണ്ടി ഷൂട്ട് ചെയ്ത സിനിമയല്ല തടവ്.

ഷോർട്ട് ഫിലിമിൽ നിന്ന് സിനിമയിലേക്ക്

ദ്വി​ഗം എന്ന ഷോർട്ട് ഫിലിം ഒക്കെ ചെയ്തു പഠിച്ച വർക്കാണ്. ആദ്യത്തെ സ്വതന്ത്ര സംവിധാനം എന്ന് പറയുന്നത് 2019 ൽ ഷൂട്ട് ചെയ്ത് അതിര് എന്ന ഷോർട്ട് ഫിലിം ആണ്. അതുവരെ ഞങ്ങൾ നിരന്തരം ചെറിയ ചെറിയ സിനിമകൾ ഒക്കെ ചെയ്തു, സ്വതന്ത്രമായിട്ട് ചെയ്ത രണ്ട് വർക്കുകൾ എന്ന് പറയുന്നത് പിറയും അതിരും ആണ്. അതിന് ശേഷം കുറേയായി ഫീച്ചർ‌ ഫിലിം ചെയ്യണമെന്ന ആ​ഗ്രഹം, സിനിമയിലേക്ക് വരുമ്പോൾ അങ്ങനെ വലിയൊരു ബുദ്ധിമുട്ട് തോന്നിയില്ല, ഷൂട്ടിം​ഗ് ദിവസങ്ങൾ കൂടും, ഒരുപാട് ആക്ടേഴ്സിനെ ഡീൽ ചെയ്യണം, ക്രൂ കുറച്ച് വലുതാകും, വലിയൊരു വ്യത്യാസമൊന്നും ഫീൽ ചെയ്തില്ല,

കൾട്ട് കമ്പനി എന്ന ​കോളേജ് ​ഗ്രൂപ്പ്

ഞങ്ങളാരും സിനിമ പഠിച്ച് വന്നവരൊന്നുമല്ല, എല്ലാവരും ഇങ്ങനെ ഒരുമിച്ചാണ് പഠിച്ച് വളർന്നത്. സ്വഭാവികമായിട്ടും കൾട്ട് കമ്പനി എന്ന ടീംമിന്റെ സ്വാധീനം വലുതായിട്ട് ഉണ്ട്. യൂസി കോളേജിലെ ടീമാണ്. മറ്റ് കോളേജുകളിലെയും ആൾക്കാരുണ്ട്, പക്ഷേ പ്രധാനമായും യൂ സി യിലെ ആൾക്കാരാണ് ആ​ ​ഗ്രൂപ്പിൽ ഉള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in