ആമിര്‍ഖാനും ഷാരൂഖ് ഖാനും പിന്‍മാറിയ റോളില്‍ ഇനി ഫര്‍ഹാന്‍ അക്തര്‍

ആമിര്‍ഖാനും ഷാരൂഖ് ഖാനും പിന്‍മാറിയ റോളില്‍ ഇനി ഫര്‍ഹാന്‍ അക്തര്‍
Published on

ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയുടെ ജീവിതവും സാഹസിക ദൗത്യവും ബിഗ് സ്‌ക്രീനില്‍. 2018ല്‍ പ്രഖ്യാപിച്ച പ്രൊജക്ടില്‍ ആമിര്‍ ഖാനെയാണ് രാകേഷ് ശര്‍മ്മയുടെ റോളില്‍ കാസ്റ്റ് ചെയ്തിരുന്നത്. മഹാഭാരത് എന്ന ഡ്രീം പ്രൊജക്ടിലേക്ക് കടന്നതിനാലാണ് ആമിര്‍ ഖാന്‍ ബയോപിക് ഉപേക്ഷിച്ചതെന്ന് തിരക്കഥാകൃത്ത് അന്‍ജും രജബാലി പിന്നീട് പറഞ്ഞിരുന്നു. ഷാരൂഖ് ഖാന്‍ നായകനാകുമെന്ന വാര്‍ത്തകള്‍ തുടര്‍ന്ന് വന്നു. സമാന്തരമായി രാകേഷ് ശര്‍മ്മ ബയോപിക് സംവിധായകന്‍ മഹേഷ് മത്തായിയും സംഘവും റഷ്യയില്‍ ലൊക്കേഷന്‍ ഹണ്ടും തുടങ്ങി. ഷാരൂഖും പ്രൊജക്ടില്‍ നിന്ന് പിന്‍മാറുന്നതാണ് പിന്നീട് കണ്ടത്.

സീറോ എന്ന സിനിമയുടെ ബോക്‌സ് ഓഫീസ് പരാജയവും സ്‌പേസ് ഇതിവൃത്തമായി മറ്റൊരു പ്രൊജക്ട് സീറോക്ക് പിന്നാലെ ചെയ്യേണ്ടതില്ലെന്ന തീരുമാനവുമാണ് ഷാരൂഖിന്റെ പിന്‍മാറ്റത്തിന് കാരണമെന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. യഥാര്‍ത്ഥ സ്‌പേസ് സ്റ്റേഷനില്‍ തന്നെ ചിത്രീകരിക്കാനാണ് സംവിധായകന്‍ രാകേഷ് മത്തായി ആലോചിച്ചിരുന്നത്. ഇതിനുള്ള അനുമതി ഉള്‍പ്പെടെ വാങ്ങിയിരുന്നു. ഷാരൂഖിന്റെ പിന്‍മാറ്റത്തോടെ സാരേ ജഹാംസെ അച്ഛാ എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന പ്രൊജക്ട് അനിശ്ചിതത്വത്തിലായി.

2019ല്‍ സല്‍മാന്‍ ഖാനെയും പിന്നീട് വിക്കി കൗശലിനെയും രണ്‍ബീര്‍ കപൂറിനെയുമെല്ലാം രാകേഷ് ശര്‍മ്മ ബയോപിക്കിനായി സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ ഫര്‍ഹാന്‍ അക്തര്‍ രാകേഷ് ശര്‍മ്മയുടെ റോളിലെത്തുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡിലെ മികച്ച അഭിനേതാക്കളിലൊരാളായ ഫര്‍ഹാന്‍ അക്തറിന്റെ കരിയറിലെ മികച്ച തീരുമാനമെന്ന നിലക്കാണ് പ്രേക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.

ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രത്തിനായി അത്‌ലറ്റ് മില്‍ഖാ സിംഗിനെ അവതരിപ്പിക്കാന്‍ ശാരീരികമായും മാനസികമായും കായികമായും ഫര്‍ഹാന്‍ അക്തര്‍ നടത്തിയ തയ്യാറെടുപ്പും കഥാപാത്രമായുള്ള പെര്‍ഫെക്ഷനുമാണ് മഹേഷ് മത്തായിയുടെ തീരുമാനത്തിന് പിന്നിലെന്നും അണിയറപ്രവര്‍ത്തകരെ ഉദ്ധരിച്ച് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആമിര്‍ഖാനും ഷാരൂഖ് ഖാനും പിന്‍മാറിയ റോളില്‍ ഇനി ഫര്‍ഹാന്‍ അക്തര്‍
'രാജ്യദ്രോഹി വിളി'യും സംഘപരിവാര്‍ സൈബര്‍ ആക്രമണവും, മോഡിയെ വിമര്‍ശിച്ച കാര്‍ട്ടൂണ്‍ പിന്‍വലിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

ഐഎസ്ആര്‍ഒ ദൗത്യത്തിനായുള്ള രാകേഷ് ശര്‍മ്മയുടെ തയ്യാറെടുപ്പും മകളുടെ മരണവും ജീവിതത്തിലെ വൈകാരിക പ്രതിസന്ധികളുമെല്ലാം സിനിമയുടെ ഭാഗമാകും. പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയോട് ബഹിരാകാശത്തില്‍ നിന്ന് രാകേഷ് ശര്‍മ്മ പറഞ്ഞ സാരേ ജഹാംസേ അച്ഛാ എന്ന വാചകമാണ് സിനിമയുടെ ടൈറ്റിലാക്കിയിരിക്കുന്നത്. യുഎസ്എസ്ആര്‍, 'ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍' എന്ന പരമോന്നത പുരസ്‌കാരവും ഇന്ത്യ പരമോന്നത ബഹുമതിയായ ആശോക ചക്രവും രാകേഷ് ശര്‍മ്മയക്ക് സമ്മാനിച്ചിരുന്നു.

ആമിര്‍ഖാനും ഷാരൂഖ് ഖാനും പിന്‍മാറിയ റോളില്‍ ഇനി ഫര്‍ഹാന്‍ അക്തര്‍
സേഫ് സോണ്‍ ആക്ടര്‍ എന്ന വിളി സുഖകരമല്ല, കണ്‍വിന്‍സിംഗുമല്ല, നിവിന്‍ പോളി അഭിമുഖം

Related Stories

No stories found.
logo
The Cue
www.thecue.in