ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കോമ്പോ വീണ്ടും; ഇത്തവണ എംടി കഥകളുടെ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കോമ്പോ വീണ്ടും; ഇത്തവണ എംടി കഥകളുടെ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി
Published on

ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും മാലിക്കിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇത്തവണ എം.ടിയുടെ ആറ് കഥകള്‍ കോര്‍ത്തിണക്കിയ നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഫഹദിനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രം കൂടിയാണിത്.

ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍. ഫഹദ് നായകനായ മലയന്‍കുഞ്ഞിന്റെ ഛായാഗ്രാഹകനും തിരക്കഥാകൃത്തും മഹേഷ് നാരായണനാണ്.

ആന്തോളജിയില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഭാഗത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ടില്ല. നിലവില്‍ ഫഹദ് വിക്രം സിനിമയുടെ ഷൂട്ടിങ്ങ് തിരക്കിലാണ്. മഹേഷ് നാരായണന്‍ കുഞ്ചാക്കോ ബോബന്‍ ചിത്രമായ അറിയിപ്പിന്റെ ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിക്കാനിരിക്കുകയാണ്.

അതേസമയം നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ ഫഹദിന് പുറമെ മോഹന്‍ലാല്‍, മമ്മൂട്ടി, ബിജു മേനോന്‍, ആസിഫ് അലി എന്നിവരാണ് അണിനിരക്കുന്നത്. പ്രിയദർശൻ, സന്തോഷ് ശിവൻ,ജയരാജ്, ലിജോ പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരും ആന്തോളജിയിലെ ഭാഗങ്ങള്‍ സംവിധാനം ചെയ്യുന്നുണ്ട്. 30 മിനിറ്റ് ധൈര്‍ഘ്യമുള്ള 10 ഭാഗങ്ങളായിരിക്കും നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയില്‍ ഉണ്ടാവുക. ഫഹദിന്റെത് ഉള്‍പ്പടെ ഏഴ് ഭാഗങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in