'ആവേശത്തിൽ എന്തുകൊണ്ട് നായികയില്ലെന്ന് ജിതുവിനോട് ഞാൻ ചോദിച്ചിരുന്നു'; നായികയില്ലാത്ത സിനിമകൾ മനപൂർവ്വം തെരഞ്ഞെടുക്കുന്നതല്ലെന്ന് ഫഹദ്

'ആവേശത്തിൽ എന്തുകൊണ്ട് നായികയില്ലെന്ന് ജിതുവിനോട് ഞാൻ ചോദിച്ചിരുന്നു'; നായികയില്ലാത്ത സിനിമകൾ മനപൂർവ്വം തെരഞ്ഞെടുക്കുന്നതല്ലെന്ന് ഫഹദ്
Published on

എന്തുകൊണ്ട് തുടർച്ചയായി കഴിഞ്ഞ സിനിമകളിലൊന്നും നായികയില്ല എന്ന ചോദ്യത്തിന് ഉത്തരവുമായി നടൻ ഫഹദ് ഫാസിൽ. നായിക വേണ്ട എന്ന തരത്തിൽ മനപൂർവ്വം എടുക്കുന്ന ഒരു തീരുമാനമല്ല അതെന്ന് ഫഹദ് പറയുന്നു. ആവേശത്തിന്റെ സമയത്ത് എന്തുകൊണ്ട് ഈ സിനിമയിൽ നായികയില്ല എന്ന് സംവിധായകൻ ജിതുവിനോട് താൻ ചോദിച്ചിരുന്നുവെന്നും അപ്പോഴാണ് അതിനെക്കുറിച്ച് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞതെന്നും ഫഹദ് പറയുന്നു. മണിരത്നത്തിന്റെ മൗനരാ​ഗം പോലെ ഒരു സിനിമയാണ് തനിക്ക് ചെയ്യാൻ താൽപര്യമെന്നും എന്നാൽ ലോകം ഒരുപാട് മാറിയിരിക്കുന്നു എന്നതുകൊണ്ട് തന്നെ വിവാഹത്തെക്കുറിച്ചുള്ള ഒരു കഥ പറയുക എന്നത് ഇന്ന് അത്ര എളുപ്പമല്ലെന്നും ഫഹദ് ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫഹദ് പറ‌ഞ്ഞത്:

ഞാൻ ജിതുവിനോട് ചോദിച്ചിട്ടുണ്ട് എന്ത് കൊണ്ട് ആവേശത്തിൽ നായികയില്ല എന്ന്. രോമാഞ്ചത്തിലും നായികയുണ്ടായിരുന്നില്ല. അപ്പോഴാണ് അദ്ദേഹം തന്നെ അതിനെക്കുറിച്ച് തിരിച്ചറിഞ്ഞത്. ഞാൻ പ്ലാൻ ചെയ്ത് സിനിമ ചെയ്യുന്ന ആളല്ല, എന്നെ എക്സെെറ്റ് ചെയ്യുക്കുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. അല്ലാതെ ഇങ്ങനെയുള്ള സിനിമകൾ ചെയ്യണം എന്ന് കരുതിയല്ല ചെയ്യുന്നത്. പക്ഷേ നായിക നായകൻ എന്ന നിലയിലുള്ള സിനിമകൾ എനിക്ക് ഇനിയും എക്സ്പ്ലോർ ചെയ്യേണ്ടതായുണ്ട് എന്ന് ഞാൻ കരുതുന്നു. എല്ലാ സമയത്തും ഒരു പ്രണയകഥ പറയുന്ന സിനിമ ചെയ്യുന്ന കാര്യം ഞാൻ ആലോചിക്കുമ്പോൾ അതിൽ എന്താണ് നമ്മുടെ ടേസ്റ്റ് എന്നുള്ളത് ഒരു ഫാക്ടറാണ്. എനിക്ക് ഇന്നത്തെ മൗന​രാ​ഗം പോലെയുള്ള ഒരു സിനിമ‌യാണ് എനിക്ക് ചെയ്യാൻ ആ​ഗ്രഹം. അത് ഒരിക്കലും എളുപ്പമല്ല, കാരണം ഈ ലോകം ഒരുപാട് മാറിയിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ഒരു കഥ പറയുക എന്നത് ഇന്ന് അത്ര എളുപ്പമല്ല. എനിക്ക് അതിനെക്കുറച്ച് ചർച്ച ചെയ്യേണ്ടതായുണ്ട് പക്ഷേ അതിനെക്കുറിച്ചൊന്നും പറയാറായിട്ടില്ല.

ജിതു മാധവന്റെ സംവിധാനം ചെയ്ത ആവേശം എന്ന ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി ഇപ്പോൾ തിയറ്ററിലെത്തിയിരിക്കുന്ന പുതിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണം നേടിയുന്ന ചിത്രം ആ​ഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്ന് പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിൽ രംഗ എന്ന ​ഗുണ്ടാ തലവനായാണ് ഫഹദ് എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in