ഏറെ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു 'ജോജി'; ഫഹദ് ഫാസിൽ

ഏറെ ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു 'ജോജി'; ഫഹദ് ഫാസിൽ
Published on

അഭിനയിച്ച സിനിമകളിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രം ജോജിയാണെന്ന് നടൻ ഫഹദ് ഫാസിൽ. സംവിധായകൻ ദിലീഷ് പോത്തനുമൊപ്പമുള്ള അവസാനത്തെ സിനിമ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമായിരുന്നു. അതിനേക്കാൾ ബുദ്ധിമുട്ടുള്ള കഥാമാത്രമായിരുന്നു ജോജിയിലേതെന്ന് ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ പറഞ്ഞു.

ശ്യാം പുഷ്‌കരനാണ് തിരക്കഥ. മുന്‍സിനിമകളില്‍ വ്യത്യസ്ഥമായി ട്രാജഡി തീം ആയ ചിത്രമാണ് ജോജിയെന്ന് സംവിധായകൻ ദിലീഷ് പോത്തന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആമസോണ്‍ പ്രൈം വീഡിയോ വഴി ഏപ്രില്‍ ഏഴിനാണ് റിലീസ്.

ഫഹദ് ഫാസിൽ പറഞ്ഞത്

മാക്ബത്തിൽ നിന്നുമാണ് പ്രചോദനം. അത്യാഗ്രഹത്തിന്റെയും അധികാരത്തിന്റെയും തീമുകൾ ഒരുപോലെയാണ്. ഇവയൊക്കെ തന്നെയാണ് ജോജിയെ നയിക്കുന്നതും. ഒരു രാജ്യത്തിന്റെ അധികാരമല്ല അവന്റെ വീടിന്റെ നിയന്ത്രണമാണ് ജോജി ആഗ്രഹിക്കുന്നത്. ഞാൻ ഇത് വരെ ചെയ്തതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായിരുന്നു ജോജി. തൊണ്ടിമുതലും ദൃസാക്ഷിയുമായിരുന്നു ദിലീഷ് പോത്താനൊപ്പമുള്ള അവസാനത്തെ സിനിമ. സംവിധാനം ചെയ്തതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള സിനിമ ജോജിയാണെന്ന് ദിലീഷും പറഞ്ഞിട്ടുണ്ട്. ഹിന്ദി ഭാഷ അനായാസമായി സംസാരിക്കുവാൻ എനിയ്ക്കിപ്പോഴും അറിയില്ല. ഭാഷ കൈകാര്യം ചെയ്യുവാൻ സാധിയ്ക്കുമ്പോൾ മാത്രമേ ബോളിവുഡ് സിനിമകളിൽ അഭിനയിക്കുകയുള്ളൂ.

Related Stories

No stories found.
logo
The Cue
www.thecue.in