2022 ലെ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു: എച്ച് ബി ഓക്ക് വിജയത്തിളക്കം

2022 ലെ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു: എച്ച് ബി ഓക്ക് വിജയത്തിളക്കം
Published on

ടെലിവിഷൻ രംഗത്തെ മികച്ച പരിപാടികൾക്കുള്ള അംഗീകാരമായ എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു. ലോസ് ആൻജെലസിലെ മൈക്രോസോഫ്ട് തീയേറ്ററിൽ വച്ചാണ് ഈ വർഷത്തെ പുരസ്‌കാരങ്ങൾ സമർപ്പിച്ചത്. മാത്യു മക്ഫാഡിയൻ, സെൻഡയ, ജെന്നിഫർ കൂലിഡ്ജ് എന്നിക്കരുടെ അവാര്ഡുകളിലൂടെ എച് ബി ഓ ഉയർന്ന നേട്ടം കൈവരിച്ചു. സ്ക്വിഡ് ഗെയിംസ് എന്ന കൊറിയൻ സീരിസിലൂടെ ഹ്വാങ് ഡോങ്-ഹ്യൂക്ക് മികച്ച സംവിധായകനായി.

മികച്ച ഡ്രാമയായി സക്സഷനും, കോമഡി സീരീസ് ആയി റ്റെഡ് ലാസോയും തിരഞ്ഞെടുക്കപ്പെട്ടു. സ്ക്വിഡ് ഗെയിമിലെ പ്രകടനത്തിന് ലീ ജംഗ്-ജെ ഡ്രാമകളിലെ മികച്ച നടനായും, യൂഫോറിയയിലെ പ്രകടനത്തിന് സെൻഡയ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഡ്രാമ സീരീസുകളിലെ മികച്ച സംവിധാനത്തിന് സ്ക്വിഡ് ഗെയിം എന്ന ഷോയിലൂടെ ഹ്വാങ് ഡോങ്-ഹ്യൂക്ക് അർഹനായി. മികച്ച കോമഡി സീരീസ് സംവിധാനത്തിൽ എംജെ ഡെലാനിയും തിരഞ്ഞെടുക്കപ്പെട്ടു.

കോമഡി സീരീസുകളിൽ ജേസൺ സുഡെകിസ് ടെഡ് ലാസോയിലെ അഭിനയത്തിലൂടെ മികച്ച നടനായും, ജീൻ സ്മാർട്ട് ഹാക്‌സിലൂടെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈവിധ്യമാർന്ന സംഭാഷണ പരമ്പരക്ക് ലാസ്‌റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ തിരഞ്ഞെടുക്കപ്പെട്ടു. സാറ്റർഡേ നൈറ്റ് ലൈവ് വെറൈറ്റി സ്കെച്ച് സീരീസ് ആയി.

നോൺ ഫിക്ഷൻ അഥവാ ഡോക്യുമെന്ററി സീരിസ് കാറ്റഗറിയിൽ 'ദ ബീറ്റിൽസ്: ഗെറ്റ് ബാക്കും', സെപ്ഷ്യൽ ക്യാറ്റഗറിയിൽ ജോർജ്ജ് കാർലിൻസ് അമേരിക്കൻ ഡ്രീമും അവാർഡിന് അർഹമായി.

സ്ക്വിഡ്ആ ഗെമിലൂടെ ആദ്യമായാണ് സൗത്ത് കൊറിയൻ ഡ്രാമ എമ്മി കരസ്ഥമാക്കുന്നത്. ഈ വർഷം കൂടുതൽ അവാർഡുകൾ കരസ്ഥമാക്കിയത് എച്ച് ബി ഓയാണ്. ടെഡ് കേസോ എന്ന കോമഡി സീരിസിലൂടെ ആപ്പിൾ ടി വി യും ഇത്തവണ അവാർഡ് നേടിയിട്ടുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in