കങ്കണ ചിത്രം 'എമർജൻസി'യിലെ കഥാപാത്രത്തെ ചൊല്ലി വിശാഖ് നായർക്ക് വധഭീഷണി, വസ്തുതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് താരം

കങ്കണ ചിത്രം 'എമർജൻസി'യിലെ കഥാപാത്രത്തെ ചൊല്ലി വിശാഖ് നായർക്ക് വധഭീഷണി, വസ്തുതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ട് താരം
Published on

കങ്കണ റണൗട്ട് സംവിധാനം ചെയ്ത 'എമർജൻസി' എന്ന ചിത്രത്തിൽ അഭിനയിച്ചതിന് നടൻ വിശാഖ് നായർക്ക് എതിരെ വധ ഭീഷണി. തനിക്ക് നേരെ വധഭീഷണി ഉയരുന്നതായും അശ്ലീല സന്ദേശങ്ങൾ ലഭിക്കുന്നതായും വിശാഖ് നായർ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. എമർജൻസിയിൽ ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെ എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് തെറ്റിദ്ധരിച്ച ചിലരാണ് തനിക്ക് നേരെ ഇത്തരത്തിലുള്ള വധ ഭീഷണികൾ ഉയർത്തുന്നത് എന്ന് വിശാഖ് പറയുന്നു. എന്നാൽ ചിത്രത്തിൽ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രമായിട്ടാണ് താൻ എത്തുന്നത് എന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണെമെന്നും വിശാഖ് നായർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ അറിയിച്ചു.

വിശാഖ് നായരുടെ പോസ്റ്റ്:

ഹായ്,

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് നേരെ വധഭീഷണിയും അശ്ലീല സന്ദേശങ്ങളും പരാമർശങ്ങളും ഉണ്ടാകുന്നുണ്ട്. എമർജൻസി എന്ന ചിത്രത്തിൽ ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെയുടെ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചക്കുന്നത് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരാണ് ഇത് ചെയ്യുന്നത്. ഈ സിനിമയിൽ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് ഞാൻ ചെയ്തതെന്ന് ഒരിക്കൽ കൂടി ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കെതിരെ തെറ്റായ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നവർ അതിന് മുമ്പ് നിങ്ങളുടെ വസ്തുതകൾ ദയവായി പരിശോധിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് മുമ്പ് പഞ്ചാബില്‍ പ്രക്ഷോഭം നടന്നിരുന്നു. സിനിമ സിഖ് വിരുദ്ധമാണെന്നും സിഖുകാരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയർന്നത്. കൊല്ലപ്പെട്ട സിഖ് തീവ്രവാദി ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെ, പ്രത്യേക സിഖ് സംസ്ഥാനത്തിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത് ട്രെയിലറില്‍ കാണിച്ചിരുന്നു. ഇതാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. സിഖ് നേതാവ് സരബ്ജിത് സിംഗ് ഖല്‍സയാണ് ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിനെതിരെ ആദ്യം എതിര്‍പ്പുമായി മുന്നോട്ടു വന്നത്. ന്നീട് പഞ്ചാബിലെ മുന്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) ചിത്രത്തിന്റെ റിലീസിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് വന്നു. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി മാന്‍ ഭഗവന്തിനോട് ഭരണകക്ഷി ആവശ്യപ്പെടുകയും ചെയ്തു. ചിത്രം സെപ്റ്റംബര്‍ 6 ന് തിയറ്ററുകളില്‍ എത്തും.

Related Stories

No stories found.
logo
The Cue
www.thecue.in