താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ഹോംവര്‍ക്ക് വേണ്ടിവന്ന സിനിമയാണ് കള്ളനും ഭഗവതിയുമെന്ന് സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍. ചിത്രത്തിനായി താന്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തി. തിരക്കഥക്കായി മാത്രം തന്നെ ഒരു വര്‍ഷത്തോളം സമയമെടുത്തു. ചിത്രം കെ.വി അനിലിന്റെ കഥയെ ആസ്പദമാക്കിയാണെങ്കിലും തിരക്കഥയുടെ 99 ശതമാനത്തോളം താന്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് വിജയന്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യം ചിത്രത്തിലേക്ക് അനുശ്രീയെ അല്ലായിരുന്നു പരിഗണിച്ചതെന്നും ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറഞ്ഞു. പിന്നീട് അനുശ്രീയെപ്പേലെ ഒരു കഴിവുള്ള കലാകാരി ഈ കഥയിലേക്ക് വന്നപ്പേള്‍ ആ കഥാപാത്രത്തിന് ഒരുപാട് മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സക്രീന്‍ സ്പേസ് നല്‍കുകയായിരുന്നു. മലയാളി അല്ലാത്തതിനാല്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ച മോക്ഷയ്ക്ക് കഥാപാത്രത്തെക്കുറിച്ചും സംഭാഷണങ്ങളുമെല്ലാം കൃത്യമായി പറഞ്ഞുകൊടുക്കേണ്ടി വന്നതും ഒരു ചാലഞ്ച് ആയിരുന്നു. ചിത്രത്തില്‍ മൂന്ന് പാട്ടുകളോടൊപ്പം 12 ശ്ലോകങ്ങളുണ്ട്. അതെല്ലാം ഗാനരചയിതാവായ സന്തോഷ് വര്‍മ്മയുടെ സഹായത്തോടെയാണ് താന്‍ പൂര്‍ത്തിയാക്കിയത്തെന്ന് അദ്ദേഹം പറഞ്ഞു.
കെ.വി അനിലിന്റെ നോവലിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, മോക്ഷ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ഒരു ക്ഷേത്രത്തിന് അകത്ത് കയറുന്ന മാത്തപ്പന്‍ എന്ന കള്ളനും, അയാള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഭഗവതിയുമാണ് കഥയുടെ പ്രമേയമെന്നായിരുന്നു ട്രെയ്‌ലര്‍ നല്‍കിയ സൂചന. സലിംകുമാര്‍, പ്രേംകുമാര്‍, ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, മാല പാര്‍വ്വതി, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സന്തേഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് രഞ്ജിന്‍ രാജാണ്. രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.
എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് തിലകം, കഥ- കെ.വി. അനില്‍, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്, കലാ സംവിധാനം- രാജീവ് കോവിലകം, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി,സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, പരസ്യകല- കോളിന്‍സ് ലിയോഫില്‍, സൗണ്ട് ഡിസൈന്‍- സച്ചിന്‍ സുധാകരന്‍, ഫൈനല്‍ മിക്‌സിങ്- രാജാകൃഷ്ണന്‍, കൊറിയോഗ്രഫി- കല മാസ്റ്റര്‍, ആക്ഷന്‍- മാഫിയ ശശി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- ടിവിന്‍ കെ. വര്‍ഗീസ്,അലക്‌സ് ആയൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്ഷിബു പന്തലക്കോട്, കാലിഗ്രാഫി- കെ.പി. മുരളീധരന്‍, ഗ്രാഫിക്‌സ്- നിഥിന്‍ റാം. ലൊക്കേഷന്‍ റിപ്പോര്‍ട്ട്അസിം കോട്ടൂര്‍, പി ആര്‍ ഒഎ എസ് ദിനേശ്.