ഒരു നിര്‍മ്മാതാവിനും ഈ ഗതി വരരുത്, ബുക് മൈ ഷോയില്‍ കൈക്കൂലി വാങ്ങി റേറ്റിംഗ് അട്ടിമറിയെന്ന് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്

ഒരു നിര്‍മ്മാതാവിനും ഈ ഗതി വരരുത്, ബുക് മൈ ഷോയില്‍
 കൈക്കൂലി വാങ്ങി റേറ്റിംഗ് അട്ടിമറിയെന്ന് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്
Published on

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോ പണം വാങ്ങി ക്രമക്കേട് നടത്തുന്നുവെന്നും പണം നല്‍കാത്ത സിനിമകളുടെ റേറ്റിംഗ് കുറക്കുന്നുവെന്നും നിരവധി പേര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് രംഗത്തെ കുത്തകയായ ബുക്ക് മൈ ഷോയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്. കഴിഞ്ഞയാഴ്ച റിലീസ് ആയ ഇ ഫോര്‍ നിര്‍മ്മിച്ച അന്വേഷണം എന്ന സിനിമ പണം നല്‍കാത്തതിനെ തുടര്‍ന്ന് റേറ്റിംഗ് കുറച്ചും നെഗറ്റീവ് റിവ്യൂകള്‍ മാത്രമിട്ടും തകര്‍ക്കാന്‍ ബുക്ക് മൈ ഷോ ശ്രമിക്കുകയാണെന്ന് നിര്‍മ്മാതാക്കളായ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഒരു നിര്‍മ്മാതാവിനും ഈ ഗതി വരരുത്, ബുക് മൈ ഷോയില്‍
 കൈക്കൂലി വാങ്ങി റേറ്റിംഗ് അട്ടിമറിയെന്ന് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്
'സംഘ്പരിവാര്‍ അധികാരത്തിലേറിയ 2014ലെ തെരഞ്ഞെടുപ്പിലെ ക്രൈം'; ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഉണ്ടയിലെ കഥാപരിസരത്തെക്കുറിച്ച് ഹര്‍ഷാദ്

നേരത്തെ മറിയം വന്ന് വിളക്കൂതി എന്ന സിനിമയുടെ നിര്‍മ്മാതാവും, ബ്രദേഴ്സ് ഡേ എന്ന ചിത്രം റിലീസ് ചെയ്ത വേളയില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു. റേറ്റിംഗ് കൂട്ടി നല്‍കാമെന്ന വാഗ്ദാനവുമായി വ്യാജ റേറ്റിംഗും റിവ്യൂകളുംനല്‍കി പണം വാങ്ങുന്നുവെന്നായിരുന്നു ലിസ്റ്റിന്റെ ആരോപണം. ബുക്ക് മൈ ഷോ റേറ്റിംഗ് പണം നല്‍കി സൃഷ്ടിക്കുന്നതാണെന്ന ആരോപണം തെളിവ് നിരത്തി വിശദീകരിക്കുകയാണ് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്. ഒരു ടിക്കറ്റിന് 30 മുതല്‍ 35 രൂപ വരെ ഈടാക്കുന്ന ആപ്പ് പരമാവധി 12 മുതല്‍ 15 വരെയാണ് തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു.

ബുക് മൈ ഷോ റേറ്റിംഗ് നിക്ഷ്പക്ഷമാണെന്ന് കരുതി പല നിര്‍മ്മാതാക്കളും തുടക്കത്തില്‍ പത്രപരസ്യം വരെ നല്‍കിയിരുന്നു. അനേകം പിടിയാളന്‍മാര്‍ റേറ്റിംഗ് കൂട്ടി തരാം എന്ന് പറഞ്ഞ് കഴുകന്‍മാരെ പോലെ ചെറുകിട നിര്‍മ്മാതാക്കളില്‍ നിന്ന് ഭീമമായ തുക തട്ടുന്നുണ്ടെന്ന് ഇ ഫോര്‍ പറയുന്നു. അന്വേഷണം റിലീസ് ആയതിന് പിന്നാലെ നെഗറ്റീവ് റേറ്റിംഗും നെഗറ്റീവ് റിവ്യൂവും ഇട്ട് ബുക്ക് മൈ ഷോയില്‍ ഗൂഡാലോചന നടന്നെന്നും ഇ ഫോര്‍ പറയുന്നു

ഒരു നിര്‍മ്മാതാവിനും ഈ ഗതി വരരുത്, ബുക് മൈ ഷോയില്‍
 കൈക്കൂലി വാങ്ങി റേറ്റിംഗ് അട്ടിമറിയെന്ന് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്
അഞ്ചാം വാരത്തില്‍ അമ്പത് കോടി, അഞ്ചാം പാതിര 2020ലെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍

ഒരു സിനിമക്ക് ബുധന്‍ മുതല്‍ ചൊവ്വ വരെ കേരളത്തിലെ മാത്രം വെബ് സൈറ്റില്‍ പരസ്യം ചെയ്യാന്‍ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും ടാക്സും ആണ് ഇവരുടെ ചാര്‍ജ്ജ്. ഇത് തന്നെ മൊബൈല്‍ ആപ്പിലേക്ക് ചെയ്യുമ്പോള്‍ ഇത്ര തന്നെ തുക വേറെയും. പത്ത് പൈസാ മുതല്‍മുടക്കില്ലാതെ ഈ ക്രിമിനലുകള്‍ മലയാള സിനിമയുടെ രക്തം കുടിക്കുകയാണെന്നും ഒരു നിര്‍മ്മാതാവിനും ഈ ദുര്‍ഗതി ഉണ്ടാവരുതെന്നും മുകേഷ് മേത്തയും സാരഥിയും. സാംസ്‌കാരികമന്ത്രിയും നിര്‍മ്മാതാക്കളുടെ സംഘടനയും റേറ്റിംഗ് ഗൂഡാലോചനയില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നും ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് ആവശ്യപ്പെട്ടു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in