ഈശോ സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം

ഈശോ സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം
Published on

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ക്രൈസ്തവ സംഘടനകളുടെ ആവശ്യം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമെന്ന് ഡിവൈഎഫ്‌ഐ. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗര്‍ഭാഗ്യകരമാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ ഉപകരിക്കുകയുള്ളൂ.സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണെന്നും എ.എ റഹീം.

എ.എ റഹീമിന്റെ വാക്കുകള്‍

കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തില്‍ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇത്തരം വിവാദങ്ങള്‍ ഇല്ലാതാക്കും.

ഈശോ സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം
ക്രൈസ്തവ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണത സിനിമാ രംഗത്ത് കൂടുതല്‍; തിരുത്തണമെന്ന് ഈശോ വിവാദത്തില്‍ കെ.സി.ബി.സി

അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകള്‍ തടസ്സമാകും. കൂടുതല്‍ നവീകരിക്കപ്പെടേണ്ട കാലത്തു മുന്‍പൊരിക്കലും ഇല്ലാത്തവിധം ആവിഷ്‌കാര സ്വാതന്ത്യത്തിന് മേല്‍ കടന്നാക്രമണം വര്‍ധിക്കുന്നത് ശുഭകരമായ കാര്യമല്ല.

ഈശോ സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം
ഈശോ എന്ന പേരിലെന്താണ് കുഴപ്പം, നാദിര്‍ഷയെ പിന്തുണച്ച് തൃശ്ശൂര്‍ ഓര്‍ത്തഡോക്സ് മെത്രാപ്പൊലീത്ത
ഈശോ സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം
'ക്രൈസ്തവരെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്ന ചിന്ത', 'ഈശോ' സിനിമക്കും നാദിര്‍ഷക്കുമെതിരെ തൃശൂര്‍ അതിരൂപത

മതരാഷ്ട്ര വാദികള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ ഇന്ധനം പകരാന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമാകും. വര്‍ഗീയതയും വെറുപ്പും സമൂഹത്തില്‍ വളര്‍ത്താന്‍ നടക്കുന്ന നിന്ദ്യമായ നീക്കങ്ങള്‍ക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. ചില ആദരണീയരായ ക്രൈസ്തവ സഭാ മേധാവികള്‍ ഈശോ വിവാദത്തില്‍ സ്വീകരിച്ച സഹിഷ്ണുത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകള്‍ മാതൃകാപരവുമാണ്. കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മള്‍ അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങള്‍ക്കെതിരെ ഉയര്‍ത്തണം. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഈശോ സിനിമയെ പിന്തുണച്ച് ഡിവൈഎഫ്‌ഐ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റം
'പി.സി ജോര്‍ജ്ജ് തല വെട്ടുമെന്ന് വരെ പറഞ്ഞു', ഈശോ സിനിമ കണ്ട മതവിശ്വാസികള്‍ കെട്ടിപ്പിടിച്ചു: നാദിര്‍ഷ

Related Stories

No stories found.
logo
The Cue
www.thecue.in