പെർഫെക്‌ടായി തോന്നിയ സ്വന്തം സിനിമകൾ ഇതൊക്കെയാണ്, ദുൽഖർ സൽമാൻ പറയുന്നു

പെർഫെക്‌ടായി തോന്നിയ സ്വന്തം സിനിമകൾ ഇതൊക്കെയാണ്, ദുൽഖർ സൽമാൻ പറയുന്നു
Published on

പെർഫെക്‌ടായി തോന്നിയ സ്വന്തം സിനിമകളെക്കുറിച്ച് പറഞ്ഞ് ദുൽഖർ സൽമാൻ. ലക്കി ഭാസ്കർ എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷണനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇഷ്ട ചിത്രങ്ങളെ കുറിച്ച് കുറിച്ച് ദുൽഖർ സൽമാൻ പറഞ്ഞത്. ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ എന്നീ ചിത്രങ്ങൾ പെർഫെക്ഷനോട് ചേർന്ന് നിൽക്കുന്നവയാണ്. കണ്ണും കണ്ണും കൊള്ളയടിത്താൽ ആണ് മറ്റൊരു സിനിമ. ഒരു പുതിയ സംവിധായകനും കാസ്റ്റും എല്ലാം ആയിരുന്നു ആ സിനിമയ്ക്ക്. സിനിമ ആ രീതിയിൽ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷകൾക്ക് മുകളിൽ പോയ മറ്റൊരു സിനിമയാണ് സീതാരാമം. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ് എടുത്തു പറയേണ്ടതെന്ന് ദുൽഖർ സൽമാൻ അഭിമുഖത്തിൽ പറഞ്ഞു. ദുൽഖറിനെ പ്രധാന കഥാപാത്രമാക്കി വെങ്കി അട്ട്ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കർ ഒക്ടോബർ 31 ന് തിയറ്ററുകളിലെത്തും.

ദുൽഖർ സൽമാൻ പറഞ്ഞത്:

ചെയ്തിട്ടുള്ള സിനിമകൾ അത്രയും പെർഫെക്റ്റ് ആണെന്നൊന്നും തോന്നിയിട്ടില്ല. സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് തോന്നിയതായിരിക്കില്ല പലപ്പോഴും സ്‌ക്രീനിൽ പറയാൻ ശ്രമിക്കുക. പെർഫെക്ഷനോട് അടുത്ത് വന്ന സിനിമകളും ഉണ്ട്. ബാംഗ്ലൂർ ഡേയ്സ്, ഉസ്താദ് ഹോട്ടൽ തുടങ്ങി ഹൈലൈറ്റായി പറയപ്പെടുന്ന ചിത്രങ്ങൾ എല്ലാം ഈ ലിസ്റ്റിൽ ഉൾപ്പെടും. കണ്ണും കണ്ണും കൊള്ളയടിത്താൽ ആണ് മറ്റൊരു സിനിമ. ഒരു പുതിയ സംവിധായകനും കാസ്റ്റും എല്ലാം ആയിരുന്നു ആ സിനിമയ്ക്ക്. ആ സിനിമ ആ രീതിയിൽ വിജയമാകുമെന്ന് പ്രതീക്ഷിച്ചില്ല. ചിത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞ വിവരണം ഗംഭീരമായിരുന്നു. റിലീസ് ദിനത്തിൽ എന്റെ എല്ലാ പ്രതീക്ഷകൾക്കും മുകളിലായിരുന്നു ആ സിനിമ.

പ്രതീക്ഷകൾക്ക് മുകളിൽ പോയിട്ടുള്ള മറ്റൊരു സിനിമയാണ് സീതാരാമം. സിനിമയുടെ പശ്ചാത്തല സംഗീതം എടുത്തു പറയേണ്ട ഒന്നാണ്. സിനിമയുടെ കഥ പറയുന്ന സമയത്ത് നമുക്കതിന്റെ കാഴ്ചകൾ മാത്രമാണല്ലോ ആലോചിക്കാൻ കഴിയുക. സംഗീതം പക്ഷെ ആ രീതിയിലല്ലോ. ഈ സിനിമകളാണ് എനിക്ക് എഡിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണാൻ കഴിഞ്ഞിട്ടുള്ളത്. പല ചിത്രങ്ങൾക്കും വേണ്ടി വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ട്. സിനിമകളുടെയെല്ലാം അകവും പുറവും മനസ്സിലാക്കിയാലും റിലീസ് ദിനത്തിൽ അത് വിസ്‍മയിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in