'ഒടിടിക്ക് വിറ്റില്ലായിരുന്നെങ്കിൽ ഞാൻ തകർന്ന് പോയേനെ'; ബിസിനസിൽ അപ്പപ്പോൾ തന്നെ തീരുമാനമെടുക്കണമെന്ന് ആന്റണി പെരുമ്പാവൂർ

'ഒടിടിക്ക് വിറ്റില്ലായിരുന്നെങ്കിൽ ഞാൻ തകർന്ന് പോയേനെ'; ബിസിനസിൽ അപ്പപ്പോൾ തന്നെ തീരുമാനമെടുക്കണമെന്ന് ആന്റണി പെരുമ്പാവൂർ
Published on

ദൃശ്യം 2 തീയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിക്ക് വിറ്റതിൽ സങ്കടപ്പെടുന്നില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തീയറ്ററിൽ ആളുകൾ കയറുന്ന കാലം വരെ സിനിമ വെച്ചുകൊണ്ടിരിക്കുന്നതു പ്രായോഗികമല്ലെന്ന് അദ്ദേഹം മലയാള മനോരമയോട് പറഞ്ഞു. കാരണം 70 കോടി മുടക്കിയ മരക്കാർ റിലീസ് ആകാതെ ഇരിക്കുകയാണ്. അതിന്റെ ഭാരം താങ്ങാനാകുന്നില്ലെങ്കിൽ ഒരു നിർമ്മാതാവ് എന്ന നിലയിൽ തകർന്നു പോകുമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 2 ആമസോൺ പ്രൈമിൽ ഹിറ്റായതിനു പുറമെ സിനിമ തീയറ്ററിൽ റിലീസ് ചെയ്യാത്തതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

തിയറ്ററിൽ റിലീസ് ചെയ്യാതെ ഒടിടിക്കു വിറ്റതിൽ സങ്കടപ്പെടുന്നില്ല. തിയറ്ററിൽ ആളുകൾ എത്തുന്ന കാലം വരെ സിനിമ വച്ചുകൊണ്ടിരിക്കുക എന്നതു പ്രായോഗികമല്ല. കാരണം, 70 കോടി ഇതിനകം മുടക്കിയ മുടക്കിയ മരയ്ക്കാർ എന്ന സിനിമ റിലീസ് ചെയ്യാനാകാതെ ഇരിക്കുകയാണ്. അതിന്റെ ഭാരം താങ്ങിയില്ലെങ്കിൽ ഞാൻ ഇല്ലാതാകും. തിയറ്ററിൽ കൂടുതൽ പണം കിട്ടുമായിരിക്കാം. എന്നാൽ ബിസിനസിൽ വരാനിരിക്കുന്ന കാലത്തെ കണക്കുകളെക്കാൾ പ്രധാനം അപ്പപ്പോൾ എടുക്കുന്ന തീരുമാനമാണെന്നു ഞാൻ കരുതുന്നു.

ആന്റണി പെരുമ്പാവൂർ

സിനിമ തീയ്യറ്ററിൽ റിലീസ് ചെയ്താലും 42 ദിവസത്തിനു ശേഷം സിനിമ ഒടിടിയിൽ കാണിക്കുമായിരുന്നു. അങ്ങനെയാണ്. പകുതി കാണികളെ മാത്രമേ തീയറ്ററിൽ പ്രവേശിപ്പിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ 42 ദിവസം പ്രദര്ശിപ്പിച്ചാലും 21 ദിവസത്തെ കളക്ഷൻ പ്രതീക്ഷിക്കാനാവൂ. ഇതിൽ പതിനഞ്ചു ദിവസമേ ഹൗസ് ഫുൾ ഉണ്ടാകൂ എന്നാണ് കണക്ക്. ഇതുകൊണ്ടു മുതലാകില്ല എന്ന് ഉറപ്പായതോടെയാണ് നിര്മാതാകകൾ സിനിമ ഒടിടിക്കു വിറ്റത്.

അതെ സമയം ദൃശ്യം 2 തെലുങ്കിൽ നിർമ്മിക്കുവാൻ കരാർ ഒപ്പുവെച്ചു. ആശീർവാദ് സിനിമാസിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരിക്കുമിത്. വെങ്കിടേഷാണ് സിനിമയിലെ നായകൻ. തെക്കൻ ഇന്ത്യയിൽ ഏറ്റവും വലിയ തുകയ്ക്ക് ഒടിടിക്കു വിട്ട സിനിമയാണ് ദൃശ്യം 2 എന്നാണ് വ്യവസായ രംഗത്തുള്ളവർ പറയുന്നത്. ഒടിടി റിലീസിലൂടെ പതിനേഴു കോടി രൂപ ലാഭമുണ്ടാക്കിയെന്നാണ് സൂചന.

Related Stories

No stories found.
logo
The Cue
www.thecue.in