ഡോൺ പാലത്തറയുടെ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' അമേരിക്കയിൽ റിലീസ്

ഡോൺ പാലത്തറയുടെ 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' അമേരിക്കയിൽ റിലീസ്
Published on

ഡോൺ പാലത്തറ സംവിധാനം ചെയ്ത 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' ജൂലൈ ഒൻപതിന് അമേരിക്കയിൽ റിലീസ് ചെയ്യുന്നു. 85 മിനുട്ടുള്ള ഒറ്റഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലീവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന മറിയയുടെയും ജിതിന്റെയും ഇടയിൽ നടക്കുന്ന തർക്കമാണ് ഒരു കാറിൽ ഒറ്റ ഷോട്ടായി ചിത്രീകരിച്ചിരിക്കുന്നത്.

43ആം മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരവിഭാഗത്തിൽ സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരവിഭാഗത്തിൽ ഉൾപ്പെട്ട പതിമൂന്ന് ചിത്രങ്ങളിൽ ഒരേയൊരു ഇന്ത്യൻ ചിത്രമായിരുന്നു സന്തോഷത്തിന്റെ ഒന്നാം രഹസ്യം. സിനിമ ഐഎഫ്എഫ്കെയിലും പ്രദർശിപ്പിച്ചിരുന്നു. ഡോൺ പാലത്തറ തന്നെയാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. സജി ബാബുവാണ് ക്യാമറ. ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കേ ജോർജ്ജ് ആണ് നിർമ്മിച്ചിരിക്കുന്നത്.

സംഭാഷണം- ഡോണ്‍ പാലത്തറ, സംവിധാനം/നിര്‍മ്മാണ അസിസ്റ്റന്‍സ് – അര്‍ച്ചന പദ്മിനി, അംഷുനാഥ് രാധാകൃഷ്ണന്‍.ബേസില്‍ സി. ജെ സംഗീതം ചെയ്തിരിക്കുന്ന പകലുകള്‍ എന്ന ഗാനം എഴുതിയിരിക്കുന്നത് ഷെറിന്‍ കാദറിനും പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറും ആണ്. വസ്ത്രാലങ്കാരം – സ്വപ്ന റോയ്. സൗണ്ട് ഡിസൈന്‍ – അരുണ്‍ വര്‍മ്മ, സൗണ്ട് മിക്‌സിങ് – ഡാന്‍ ജോസ്, സ്‌ക്രിപ്റ്റ് കണ്‍സള്‍ടെന്റ് – ഷെറിന്‍ കാദറിന്‍, അസ്സോസിയേറ്റ് ക്യാമറ – ജെന്‍സണ്‍ ടി. എക്‌സ്, കളറിസ്റ്റ് – ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ് – ദിലീപ് ദാസ്.

Related Stories

No stories found.
logo
The Cue
www.thecue.in