ഡോൺ പാലത്തറയുടെ മറ്റൊരു പരീക്ഷണ ചിത്രം; 'എവരിതിങ് ഈസ് സിനിമ' റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും

ഡോൺ പാലത്തറയുടെ മറ്റൊരു പരീക്ഷണ ചിത്രം; 'എവരിതിങ് ഈസ് സിനിമ' റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും
Published on

ഡോൺ പാലത്തറ സംവിധാനം ചെയ്ത 'എവരിതിങ് ഈസ് സിനിമ' ജൂണിൽ ആരംഭിക്കുന്ന റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. വ്യത്യസ്തവും പ്രത്യേകതകളുമുള്ള സിനിമകൾ പ്രദർശിപ്പിക്കുന്ന റോട്ടർഡാം ചലച്ചിത്ര മേളയിൽ തന്റെ ചിത്രവും പരിഗണിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഡോൺ പാലത്തറ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. തന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ വളരെ ചുരുക്കും ചില പ്രോപ്പർട്ടീസ് സ് മാത്രമാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. ഒരു അഭിനേതാവ് മാത്രമാണ് ഉള്ളത്. ക്യാമറയാണ് നായകൻ. ഒരാളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഷെറിൻ കാതറീൻ ആണ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഡോൺ പാലത്തറയുടെ മറ്റൊരു പരീക്ഷണ ചിത്രം; 'എവരിതിങ് ഈസ് സിനിമ' റോട്ടർഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും
85 മിനുട്ടുള്ള ഒറ്റഷോട്ട്, ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം നാളെ ഐഎഫ്എഫ്കെയിൽ

ഫ്രഞ്ച് സംവിധായകനായ ലൂയിസ് മാൾ കൽക്കട്ടയെക്കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ പുതിയ വേർഷൻ ഒരുക്കുന്നതിനായി ഒരാൾ തയ്യാറെടുക്കുന്നു. അപ്പോഴാണ് കൽക്കട്ടയിൽ ലോക്ക് ഡൗൺ വരുന്നത്. അതോടെ അയാൾ മാനസിക സമ്മർദ്ദത്തിലാക്കുന്നു. തുടർന്ന് തകർന്നുക്കൊണ്ടിരിക്കുന്ന അയാളുടെ ബന്ധങ്ങളെക്കുറിച്ച് അയാൾ ചിന്തിക്കുവാൻ തുടങ്ങുന്നു. തുടക്കത്തിൽ പ്രേക്ഷകരുടെയും പ്രധാന നടന്റെയും പോയിന്റ് ഓഫ് വ്യൂയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. കൽക്കട്ടയുടെ ദൃശ്യങ്ങൾക്ക് പുറമെ അകത്തുള്ള ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഡോൺ പാലത്തറ സംവിധാനം ചെയ്ത സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയും വ്യത്യസ്തമായ മേക്കിങ് സ്റ്റൈൽ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കാറിൽ ഒറ്റ ഷോട്ടിൽ 85 മിനിട്ടുള്ള സിനിമയായിരുന്നു സന്തോഷത്തിന്റെ ഒന്നാം രഹസ്യം . റിമ കല്ലിങ്കൽ, ജിതിൻ പുത്തഞ്ചേരി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് . കേരളത്തിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in