'കാന്താരയെ മതഭ്രാന്തന്മാര്‍ക്ക് വിട്ടുകൊടുക്കരുത്, ദേശീയഗാനവും കവികളെയുമെല്ലാം ഹൈജാക്ക് ചെയ്ത് കഴിഞ്ഞു', പ്രേക്ഷകരോട് കിഷോര്‍

'കാന്താരയെ മതഭ്രാന്തന്മാര്‍ക്ക് വിട്ടുകൊടുക്കരുത്, ദേശീയഗാനവും കവികളെയുമെല്ലാം ഹൈജാക്ക് ചെയ്ത് കഴിഞ്ഞു', പ്രേക്ഷകരോട് കിഷോര്‍
Published on

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം 'കാന്താര' ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നടനും ചിത്രത്തിലെ അഭിനേതാവുമായ കിഷോര്‍. വെറുപ്പ് പരത്തുന്നവരുടെ കൈയ്യിലൊരു ഇരയായി മാറുന്നതിന് മുന്‍പ് ഒന്നാലോചിക്കൂവെന്നും നമ്മുടെ സിനിമകള്‍ മതഭ്രാന്തുള്ളവരുടെ കരുക്കളാകാന്‍ അനുവദിക്കരുതെന്നും കിഷോര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നമ്മുടെ ദേശീയ ഗാനത്തയും, കവികളെയും, ചിഹ്നങ്ങെളയും ഒക്കെ ഹൈജാക്ക് ചെയ്ത് കഴിഞ്ഞു. വോട്ടിന് വേണ്ടി പട്ടേലിനെയും നെഹ്റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലുള്ള നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളെ അവര്‍ മോശക്കാരായ് ചിത്രീകരിച്ചു. നമ്മുടെ സിനിമകളെയും അവര്‍ ഹൈജാക്ക് ചെയ്യുന്നതിന് മുന്‍പ് ഒരു നിമിഷം ചിന്തിക്കൂ. സിനിമകള്‍ മതഭ്രാന്തുള്ളവരുടെ കരുക്കളാകാന്‍ അനുവദിക്കരുത്.

കിഷോര്‍

ധര്‍മ്മത്തിന്റെ നിറം ഭൂതക്കോലങ്ങള്‍ക്ക് മുകളില്‍ ചാര്‍ത്താന്‍ ഒരുങ്ങുന്നവരോട് ഒരപേക്ഷ എന്നു തുടങ്ങുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കിഷോര്‍ കാന്താരയെ ഹിന്ദുത്വവത്കരിക്കുന്നതിനെതിരെ രംഗത്ത് വന്നത്.

കിഷോറിന്റെ കുറിപ്പ്

'ദൈവത്തിന്റെ വേഷത്തിലുള്ള ആള്‍ക്കാര്‍ തന്നെ നിങ്ങളുടെ വീട്ടിലേയ്ക്ക് വരുമ്പോള്‍ നിങ്ങള്‍ സ്വീകരിക്കില്ല, തൊട്ടുകൂടായ്മയുടെ പേരിലുള്ള അധര്‍മ്മം നിങ്ങള്‍ കാണുന്നില്ലേ ഉയര്‍ന്ന ജാതിയിലെ ആള്‍ക്കാര്‍ പുണ്യവെള്ളം തളിച്ച് ശുദ്ധീകരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ സ്വന്തം ജനങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി സ്വയം ബോംബ് പൊട്ടിച്ച് മരിച്ച ഗര്‍ണാലു സാഹിബിന്റെ വലിയ ത്യാഗത്തിലുള്ള ധര്‍മ്മം നിങ്ങള്‍ കാണുന്നില്ലേ . ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും മതില്‍ക്കെട്ടുകള്‍ കടന്ന് മനുഷ്യരെ ഒന്നിപ്പിക്കുകയാണ് കാന്താര ചെയ്യുന്നത്. വിനോദത്തിലൂടെ ആള്‍ക്കാരെ സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയാണ്. അത്തരമൊരു സിനിമ ഉപയോഗിച്ച് അന്ധവിശ്വാസം പരത്തി, ആള്‍ക്കാരം വിഭജിക്കുന്നത്, മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ വിജയത്തെ ഏറ്റവും വലിയ പരാജയമാക്കും.'

വെറുപ്പ് പരത്തുന്നവരുടെ കൈയിലൊരു ഇരയായി മാറുന്നതിന് മുന്‍പ് ഒന്നാലോചിക്കൂ. നമ്മുടെ ദേശീയ ഗാനത്തയും, കവികളെയും, ചിഹ്നങ്ങെളയും ഒക്കെ ഹൈജാക്ക് ചെയ്ത്കഴിഞ്ഞു. വോട്ടിനു വേണ്ടി പട്ടേലിനെയും നെഹ്റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലുള്ള നമ്മുടെ സ്വാതന്ത്ര്യ സമരസോനാനികളെ അവര്‍ മോശക്കാരായ് ചിത്രീകരിച്ചു. നമ്മുടെ സിനിമകളെയും അവര്‍ ഹൈജാക്ക് ചെയ്യുന്നതിന് മുന്‍പ് ഒരു നിമിഷം ചിന്തിക്കൂ. സിനിമകള്‍ മതഭ്രാന്തുള്ളവരുടെ കരുക്കളാകാന്‍ അനുവദിക്കരുത്.

കന്നഡയില്‍ റിലീസായ കാന്താര പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മലയാളത്തിലേക്ക് അടക്കം ഡബ്ബ് ചെയ്ത് എത്തിയിരുന്നു. ഭൂതക്കോലങ്ങളും തെയ്യവും ദൈവത്തിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചര്‍ച്ച ചെയ്യുന്ന സിനിമ ഭൂതക്കോലങ്ങളില്‍ ഒന്നായ പഞ്ചുരുളി അഥവാ കാട്ടുപന്നിയെ വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ വരാഹത്തോട് താരതമ്യപ്പെടുത്തിയാണ് കഥ പറയുന്നത്. സിനിമയുടെ പ്രമേയം ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമാണെന്ന് പറഞ്ഞുവെയ്ക്കാന്‍ സോഷ്യല്‍ മീഡയയില്‍ ഹിന്ദുത്വവാദികളുടെ ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in