റിമ കല്ലിങ്കല്‍
റിമ കല്ലിങ്കല്‍

‘മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്’; ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് ഐക്യദാര്‍ഡ്യവുമായി റിമ

Published on

പൗരത്വ ഭേദഗതിയിലും എന്‍ആര്‍സി നടപ്പാക്കുന്നതിലും പ്രതിഷേധമുയര്‍ത്തി ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച സുഡാനി ഫ്രം നൈജീരിയ ടീമിന് ഐക്യദാര്‍ഢ്യമറിയിച്ച് റിമ കല്ലിങ്കല്‍. സമാധാനപൂര്‍ണമായ രാജ്യത്തെ മത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്നും സ്‌നേഹത്തോടെയും സമാധാനത്തോടെയും ഏവര്‍ക്കും ഒരുമിച്ച് നില്‍ക്കാമെന്നും നടി പ്രതികരിച്ചു. സക്കരിയയുടെ പ്രതികരണവും റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

സംവിധായകന്‍ സക്കരിയ മുഹമ്മദും സഹതിരക്കഥാകൃത്ത് മുഹസിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുമാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ സിനിമാ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്.

റിമ കല്ലിങ്കല്‍
പൗരത്വ നിയമം: ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച് സുഡാനി ടീം, പ്രതിഷേധിക്കാനുള്ള അവസരമായി കാണുന്നുവെന്ന് സക്കരിയ  

പൗരത്വ ഭേദഗതിക്കെതിരെ ചലച്ചിത്രകാരന്‍ എന്ന നിലയ്ക്കും പൗരനെന്ന നിലയിലും പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെ കാണുന്നതെന്ന് സുഡാനി ഫ്രം നൈജീരിയ സംവിധായകന്‍ സക്കരിയ മുഹമ്മദ് ദ ക്യുവിനോട് പ്രതികരിച്ചിരുന്നു.

ഡിസംബര്‍ 23നാണ് ഡല്‍ഹിയില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം. നട്ടെല്ലില്ലൂടെ ഭയം ഇരച്ചുകയറുകയാണെന്നും പൗരത്വ ഭേദഗതി നിയമം അനുവദിക്കരുതെന്നും നടി പാര്‍വതി തിരുവോത്ത് അഭിപ്രായപ്പെട്ടിരുന്നു. പൗരത്വബില്ലിനെതിരെ നടന്‍ സണ്ണിവെയ്‌നും സംവിധായകരായ ആഷിഖ് അബു, എം എ നിഷാദ് എന്നിവരും രംഗത്ത് വന്നിരുന്നു.

റിമ കല്ലിങ്കല്‍
‘ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാകാന്‍ അനുവദിക്കുകയുമില്ല’; ജിഫ്രി മുത്തുക്കോയ തങ്ങള്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in