'പ്രാണ പ്രഭയിൽ ദിവ്യ' ; പൂർണ്ണിമ ഇന്ദ്രജിത്ത് ഒരുക്കിയ വസ്ത്രമണിഞ്ഞ് കാൻ ഫെസ്റ്റിവലിൽ ദിവ്യ പ്രഭ

'പ്രാണ പ്രഭയിൽ ദിവ്യ' ; പൂർണ്ണിമ ഇന്ദ്രജിത്ത് ഒരുക്കിയ വസ്ത്രമണിഞ്ഞ് കാൻ ഫെസ്റ്റിവലിൽ ദിവ്യ പ്രഭ
Published on

കാൻ ഫിലിം ഫെസ്റ്റിവലിൽ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ചിത്രത്തിന്റെ പ്രീമിയർ ഷോയിൽ പ്രാണയിൽ തിളങ്ങി നടി ദിവ്യ പ്രഭ. പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ക്ലോത്തിങ് ബ്രാൻഡ് ആയ പ്രാണയാണ് ദിവ്യക്കായി ഈ വസ്ത്രമൊരുക്കിയത്. വസ്ത്രം ഡിസൈൻ ചെയ്യുന്ന വീഡിയോ പൂർണ്ണിമ ഇന്ദ്രജിത്ത് പുറത്തുവിട്ടിട്ടുണ്ട്. കോർസെറ്റാണ് ഈ വസ്ത്രത്തിൻ്റെ പ്രധാന ആകർഷണം. ഒരു വിൻറ്റേജ് ബനാറസി സിൽക്ക് സരി സാരി കൊണ്ടാണ് ഈ കോർസെറ്റ് നെയ്തിരിക്കുന്നത്. റെഡ് കാർപെറ്റ് ലുക്ക് കൂടുതൽ വർണ്ണാഭമാക്കുവാൻ കാൻ - കാൻ നെറ്റുകൾ കൂടി സ്കർട്ടിൽ ചേർത്തിരുന്നു. പ്രീമിയർ ഷോയിലെ ദിവ്യയുടെ വസ്ത്രം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി.

30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ചിത്രത്തിന് ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിക്കുകയും ചെയ്തു. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. 1946 ൽ പുറത്തിറങ്ങിയ നീച്ചാ നഗർ എന്ന ചിത്രമാണ് ആദ്യമായി കാൻ ഫെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. അന്നത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ഗ്രാൻഡ് പ്രീ അവാർഡ് ചിത്രത്തിന് ലഭിച്ചിരുന്നു. അമേരിക്കന്‍ നടിയും എഴുത്തുകാരിയുമായ ഗ്രേറ്റ ഗെര്‍വിക് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 80 ശതമാനവും മലയാള ഭാഷയിലുള്ള ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് കനി കുസൃതിയും ദിവ്യ പ്രഭയുമാണ്. ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിലാണ് ചിത്രം മത്സരിച്ചത്.

മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായിട്ടായിരുന്നു കനി കുസൃതി കാന്‍സ് വേദിയുടെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in