'രജനി സാറിന്റെ അണ്ണാത്തക്ക് പോലും ജനത്തെ തിയേറ്ററിലെത്തിക്കാന്‍ കഴിയുന്നില്ല'; മിഷന്‍-സി പ്രദര്‍ശനം നീട്ടിവെക്കണമെന്ന് സംവിധായകന്‍

'രജനി സാറിന്റെ അണ്ണാത്തക്ക് പോലും ജനത്തെ തിയേറ്ററിലെത്തിക്കാന്‍ കഴിയുന്നില്ല'; മിഷന്‍-സി പ്രദര്‍ശനം നീട്ടിവെക്കണമെന്ന് സംവിധായകന്‍
Published on

അപ്പാനി ശരത്ത് കേന്ദ്ര കഥാപാത്രമായ മിഷന്‍ സി കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. കൊവിഡ് സാഹചര്യമായതിനാല്‍ രജനികാന്ത്, വിശാല്‍ പോലുള്ള വന്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പോലും തിയേറ്ററില്‍ ആളുകള്‍ കുറവാണ്. അതിനാല്‍ മിഷന്‍ സിയുടെ പ്രദര്‍നം നീട്ടിവെക്കണമെന്നാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ അഭിപ്രായപ്പെടുന്നത്. നിര്‍മ്മാതാവും വിതരണക്കാരും തന്റെ അവസ്ഥ മനസിലാക്കണമെന്നും വിനോദ് ഫെയ്‌സ്ബുക്ക് കുറുപ്പില്‍ പറയുന്നു.

വിനോദ് ഗുരുവായൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ആളില്ലാത്തതിനാല്‍ തിയറ്ററുകള്‍ പലതും പൂട്ടിയിടുന്നു.. രജനി സാറിന്റെ അണ്ണാത്തെ പോലുള്ളപടങ്ങള്‍ക്ക് പോലും തിയേറ്ററിലേക്ക് ആളുകളെ എത്തിക്കാന്‍ കഴിയുന്നില്ല. മിക്ക സിനിമകള്‍ക്കും ആളില്ലാത്ത കാരണം ഷോ മുടങ്ങുന്നു.

അടുപ്പമുള്ള തിയറ്റര്‍ സുഹൃത്തുക്കള്‍ പറയുന്നു, ഒന്ന് നിര്‍ത്തിവെച്ചു കുറച്ചു ദിവസം കഴിഞ്ഞു പ്രദര്‍ശനം തുടങ്ങിയാല്‍ മതിയെന്ന്....മിഷന്‍ സി ജനങ്ങളിലേക്ക് എത്തേണ്ട സിനിമയാണ് എന്നാണ് ഇപ്പോള്‍ വന്നിട്ടുള്ള റിവ്യൂ കളില്‍ നിന്നും വ്യക്തമാകുന്നത്... തിയറ്ററില്‍ കാണേണ്ട സിനിമയാണ് മിഷന്‍ സി എന്നാണ് മിക്കവരുടെയും അഭിപ്രായം. രജനി, വിശാല്‍, ആര്യ പോലുള്ള വലിയ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് പോലും പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തുന്നില്ല.

ജനം തിയേറ്ററില്‍ വരുന്നത് വരെ 'മിഷന്‍ സി' നീട്ടി വെക്കണമെന്ന എന്റെ അഭിപ്രായം പ്രൊഡ്യൂസറും വിതരണക്കാരും അവസ്ഥ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നുമാണ് എന്റെ വിശ്വാസം. വാക്സിനേഷന്‍ സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. കുട്ടികളുമായി ഫാമിലികള്‍ വീണ്ടും തിയറ്ററിലെത്തും, അതുറപ്പാണ്. അതിനു സിനിമാ പ്രവര്‍ത്തകരും കൂടെ നില്‍ക്കണം. ഒപ്പം ജനങ്ങളുടെ ഭീതി അകന്നു തിയറ്ററില്‍ എല്ലാരും എത്തുവാന്‍ നമുക്ക് ശ്രമിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in