ഇന്ത്യൻ രണ്ടാം ഭാ​ഗത്തിൽ ഡീ ഏജിങ്ങ് ? പുതിയ അപ്ഡേറ്റുമായി ശങ്കർ

ഇന്ത്യൻ രണ്ടാം ഭാ​ഗത്തിൽ ഡീ ഏജിങ്ങ് ? പുതിയ അപ്ഡേറ്റുമായി ശങ്കർ
Published on

കമല്‍ഹാസന്‍ ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാ​ഗത്തിൽ ഡീ ഏജിങ്ങ് ടെക്നോളജി ഉപയോ​ഗിക്കും. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കവെ ലോല വിഎഫ്എക്‌സിലെ അഡ്വാന്‍സ് ടെക്‌നോളജി സ്‌കാന്‍ ചെയ്യുന്നു എന്ന തലക്കെട്ടോടെ ഇന്ത്യൻ ടു വിന്റെ ഹാഷ് ടാഗിനൊപ്പം ശങ്കര്‍ പങ്കുവച്ച ചിത്രമാണ് ഡീ ഏജിങ്ങ് ചിത്രത്തിലുണ്ടാവുമെന്ന ചർച്ച ആരംഭിച്ചത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഒന്നിക്കുന്നത്.

ലോസ് ഏഞ്ചലസില്‍ സ്ഥിതി ചെയ്യുന്ന ഈ വിഎഫ്എക്‌സ് കമ്പനി എജിങ് ആന്‍ഡ് ഡി എജിങ് ടെക്‌നോളജിക്ക് പ്രസിദ്ധമാണ്. ക്യാപ്റ്റന്‍ അമേരിക്ക സീരിസ്, ആന്റ് മാന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചത് ലോല വിഎഫ്എക്‌സാണ്. ഒരു അഭിനേതാവിനെ ചെറുപ്പമാക്കാന്‍ ഉപയോഗിക്കുന്ന ഒരു വിഷ്വല്‍ ഇഫക്റ്റ് ടെക്‌നിക്കാണ് ഡി എജിങ്. പ്രത്യേകിച്ച് ഫ്‌ലാഷ്ബാക്ക് സീനുകള്‍ക്കാണ് ഈ സാങ്കേതിക വിദ്യ വ്യാപകമായി ഉപയോഗിക്കാറ്.

ചിത്രത്തില്‍ സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായിട്ട് കമല്‍ വീണ്ടും സ്‌ക്രീനിലെത്തും. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍. രത്‌നവേലു, രവിവര്‍മന്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. 'വിക്രം' എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് രവിചന്ദറും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യന്‍ 2. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉധയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in