''ഇന്ത്യൻ 2' വിനോടൊപ്പം 'ഇന്ത്യൻ 3' യുടെ ട്രൈലറുണ്ടാകും' ; സംവിധായകൻ ഷങ്കർ

''ഇന്ത്യൻ 2' വിനോടൊപ്പം 'ഇന്ത്യൻ 3' യുടെ ട്രൈലറുണ്ടാകും' ; സംവിധായകൻ ഷങ്കർ
Published on

'ഇന്ത്യൻ 2 ' വിനോടൊപ്പം ഇന്ത്യൻ 3 യുടെ ട്രൈലർ ഉണ്ടാവുമെന്ന് സംവിധായകൻ ഷങ്കർ. ബിഹൈന്റ്‌വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ 3 യുടെ ട്രൈലറിനെക്കുറിച്ച് സംവിധായകൻ പറഞ്ഞത്. രണ്ടര മിനിട്ടുള്ള ട്രൈലർ, മാർവെൽ സിനിമകളിലേതുപോലെ ഇന്ത്യൻ 2 വിനോടൊപ്പം പ്രദർശിപ്പിക്കുമെന്ന് സംവിധായകൻ പറഞ്ഞു. 1996 ൽ ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഇന്ത്യ'ന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ചിത്രത്തിന് മൂന്നാമതൊരു ഭാഗം കൂടെ ഉണ്ടാവുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.

ഷങ്കർ പറഞ്ഞത് :

ഇന്ത്യൻ 2 വിന്റെ കഥ അവസാനിക്കുമ്പോൾ അതിനോടൊപ്പം ഒരു ഗ്ലിമ്സ് ചേർത്തിട്ടുണ്ട്. പടം അവസാനിച്ചതിന് ശേഷം കുറച്ച് റോളിംഗ് ടൈറ്റിലുകൾ പോകും. അതിനു ശേഷം മാർവെൽ സിനിമകളിലേതു പോലെ ഗ്ലിമ്സ് എന്നോ ട്രൈലർ എന്നോ പറയാൻ കഴിയുന്ന ഒരു ഭാഗമുണ്ടാകും. ഇന്ത്യൻ 3 യുടെ ട്രൈലർ നിങ്ങൾക്ക് ഇന്ത്യൻ 2 വിനോടൊപ്പം കാണാം. രണ്ടര മിനിട്ടാണ് ട്രൈലറിന്റെ ദൈർഖ്യം. 6 മാസത്തിനുള്ളിൽ ഇന്ത്യൻ 3 യുമുണ്ടാകും.

സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി സേനാപതി എന്ന കഥാപാത്രം തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയം. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൃഷ്ണസ്വാമി ഐ പി എസ് എന്ന കഥാപാത്രമായി അന്തരിച്ച മലയാള നടൻ നെടുമുടി വേണുവും ചിത്രത്തിലുണ്ട്. രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം രവി വര്‍മ്മനാണ് നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. 250 കോടിയോളം രൂപയാണ് ഇന്ത്യൻ 2 വിന്റെ ബഡ്‌ജറ്റ്‌. തമിഴിൽ കൂടാതെ തെലുങ്കിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in