'മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര രണ്ടാം ഭാഗവും ഉണ്ടാകുമായിരുന്നില്ല' ; നന്ദി പറഞ്ഞ് മഹി വി രാഘവ്

'മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര രണ്ടാം ഭാഗവും ഉണ്ടാകുമായിരുന്നില്ല' ; നന്ദി പറഞ്ഞ് മഹി വി രാഘവ്
Published on

മമ്മൂട്ടിയെ നായകനാക്കി വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ചിത്രമായിരുന്നു യാത്ര. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ആദ്യ ഭാഗം ഒരുക്കിയ മഹി വി രാഘവ് ആണ് യാത്ര 2 സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി സാറില്ലാതെ യാത്രയും യാത്ര രണ്ടാം ഭാഗവും ഉണ്ടാകുമായിരുന്നില്ല. ഈ അവസരത്തിന് താൻ എന്നേക്കും നന്ദിയുള്ളവനായിരിക്കും എന്ന് സംവിധായകൻ മഹി വി രാഘവ്. യാത്രയുടെ അവസാന ഷോട്ട് ചിത്രീകരിച്ചിട്ട് അഞ്ച് വർഷമായി. മമ്മൂട്ടി സാർ സെറ്റിലെത്തി ആ റോളിന് ജീവൻ നൽകിയത് കണ്ടപ്പോൾ ഒരു ദേജാവു അനുഭവമായിരുന്നുവെന്നും മഹി വി രാഘവ് ഫേസ്ബുക്കിൽ കുറിച്ചു.

മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ ജീവയും പ്രധാന വേഷത്തിൽ സിനിമയിലെത്തുന്നുണ്ട്. ചിത്രം 2024 ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും. ചിത്രത്തിൽ വൈ എസ് രാജശേഖർ റെഡ്ഡി ആയി മമ്മൂട്ടി എത്തുമ്പോൾ അദ്ദേഹത്തിന്റെ മകനും ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയെയാണ് ജീവ അവതരിപ്പിക്കുന്നത്. യാത്ര 2 വിന്റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. സംവിധായകൻ മഹി വി രാഘവ് തന്നെയാണ് യാത്ര 2 നിർമിക്കുന്നത്. ശിവ മേക്കയാണ് സഹനിർമ്മാതാവ്. സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ കൈകാര്യം ചെയ്യുന്നത് സെൽവ കുമാർ ആണ്.

2019 ൽ പുറത്തിറങ്ങിയ യാത്ര ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 2004 മെയ് മുതൽ 2009 ജൂൺ വരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജശേഖർ റെഡ്ഡിയുടെ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ജഗപതി ബാബു, സുഹാസിനി, റാവു രമേശ്, അനസൂയ ഭരദ്വാജ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. തെലുങ്കിൽ ഒരുക്കിയ യാത്ര മലയാളത്തിലും തമിഴിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in