സംവിധായകൻ കെ.ജി ജോർജ് (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് എറണാകുളം കാക്കനാട് വയോജക കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം അദ്ദേഹം ചെയ്തു.
മൂന്ന് വര്‍ഷത്തോളം രാമു കാര്യാട്ടിന്റെ കീഴില്‍ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. സ്വപ്നാടനം, വ്യാമോഹം, പഞ്ചവടിപ്പാലം, മേള, ആദാമിന്റെ വാരിയെല്ല്, ഉൾക്കടൽ, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഇരകൾ, ഈ കണ്ണികൂടി എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത മഹാനഗരം എന്ന ചിത്രവും അദ്ദേഹം നിർമിച്ചിട്ടുണ്ട്.
രാമു കാര്യാട്ടിന്റെ നെല്ല് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോർജ് സിനിമയിലേക്ക് എത്തുന്നത്. നാൽപത് വർഷത്തെ സിനിമ ജീവിതത്തിൽ പത്തൊമ്പത് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 1998 ൽ സംവിധാനം ചെയ്ത ഇലവങ്കോട് ദേശം ആണ് അവസാനത്തെ ചിത്രം. ആദ്യ ചിത്രമായ സ്വപ്നാടനം എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള മികച്ച ദേശീയ അവാർഡും ലഭിച്ചു.