'പൃഥ്വിയെ ആദ്യമായി സ്‌ക്രീന്‍ടെസ്റ്റ് നടത്തുന്നത് ഞാനാണ്'; ഒപ്പം അസിനുമുണ്ടായിരുന്നുവെന്ന് ഫാസില്‍

'പൃഥ്വിയെ ആദ്യമായി സ്‌ക്രീന്‍ടെസ്റ്റ് നടത്തുന്നത് ഞാനാണ്'; ഒപ്പം അസിനുമുണ്ടായിരുന്നുവെന്ന് ഫാസില്‍
Published on

പൃഥ്വിരാജിനെ സിനിമയ്ക്ക് വേണ്ടി ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് താനായിരുന്നുവെന്നും അന്ന് കൂടെ അസിനും ഉണ്ടായിരുന്നു എന്നും സംവിധായകന്‍ ഫാസില്‍. പക്ഷെ, എന്തോ കാരണത്താല്‍ ആ സബ്ജക്ട് മാറുകയായിരുന്നു. ഫെഫ്ക റൈറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തില്‍ നിര്‍മിക്കുന്ന, ഷാജി കൈലാസ് ചിത്രമായ 'കാപ്പ'യുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ഫാസില്‍.

ഫാസില്‍ പറഞ്ഞത് :

സത്യത്തില്‍ എനിക്ക് നഷ്ടപ്പെട്ട് പോയ ഒരാളാണ് പൃഥ്വിരാജ്. ഞാനാണ് പൃഥ്വിയെ സിനിമയ്ക്ക് വേണ്ടി ആദ്യമായി ഇന്റര്‍വ്യൂ ചെയ്യുന്നത് എന്നാണ് എന്റെ വിശ്വാസം. ഇന്റര്‍വ്യൂ ചെയ്തു, സ്‌ക്രീന്‍ ടെസ്റ്റ് എടുത്തു. കൂടെ അസിനും ഉണ്ടായിരുന്നു. പക്ഷെ, എന്തോ കാരണത്താല്‍ ആ സബ്ജക്ട് മാറി. പിന്നീട് ഞാന്‍ പോയി ഫഹദിനെ വച്ച് വേറെ പടം ചെയ്തു. പക്ഷെ, എന്റെ ഭാഗ്യത്തിന് രഞ്ജിത് ഒരിക്കല്‍ എന്നെ വിളിച്ചിട്ട് തന്റെ അടുത്ത പടത്തിലെ നായകന്‍ സുകുമാരന്‍ ചേട്ടന്റെ മകനാണ്, ഫാസില്‍ ഇന്റര്‍വ്യൂ ചെയ്തതാണല്ലോ എങ്ങനെയുണ്ടെന്ന് എന്ന് ചോദിച്ചു. ഗംഭീരമായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. ആ അവസരത്തില്‍ സത്യന്‍ അന്തിക്കാട് എന്നെ വിളിച്ചു, എനിക്കൊരു കഥാനായികയെ വേണം ഫാസിലിന്റെ ലിസ്റ്റില്‍ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അസിന്‍ എന്ന് പറഞ്ഞ പെണ്‍കുട്ടി ഉണ്ട് എന്ന്. അങ്ങനെ ആ നിയോഗം സത്യന് കിട്ടി. സത്യനാണ് അസിനെ പരിചയപ്പെടുത്തിയത്, അസിന്‍ ഇന്ത്യ മുഴുവന്‍ ഫെയ്മസുമായി. അപ്പോള്‍ അങ്ങനെയുള്ള ചില നിമിത്തങ്ങള്‍.

ജി ആര്‍ ഇന്ദുഗോപന്‍ തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ മാസം 22 നാണ് ചിത്രത്തിന്റെ റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in