'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ
Published on

പ്രണയ കഥയല്ല സൗഹൃദ കഥയാണ് ലൗലി എന്ന് സംവിധായകൻ ദിലീഷ് കരുണാകരൻ. ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ചിത്രമാണ് ലൗലി എന്നും ചിത്രത്തിൽ ലൗലിക്ക് ശബ്ദം നൽ‌കിയിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ് എന്നും ദിലീഷ് കരുണാകരൻ പറയുന്നു. മാത്യുവിന്റെ കഥാപാത്രമായ ബോണിയുടെ ജിവിതത്തിലേക്ക് ഒരു ഈച്ച കടന്നു വരുന്നതും പിന്നീടുള്ള ഇരുവരുടെയും യാത്രയുമാണ് ചിത്രമാണ് ലൗലി. 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ജനുവരി ഫെബ്രുവരിയോടെ തിയറ്ററുകളിലെത്തുമെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീഷ് കരുണാകൻ പറഞ്ഞു.

ദിലീഷ് കരുണാകരൻ പറഞ്ഞത്:

ലൗലി ഒരു ഫീൽ ​ഗുഡ് സിനിമയാണ്. ഈ​ഗയിൽ നമ്മൾ കാണുന്നത് പോലെയുള്ള ഒരു ഈച്ചയാണ് ഇതിൽ. ആ സിനിമയിലെ ഈച്ച ആണാണെങ്കിൽ ഇവിടെ പെണ്ണാണ്. സംസാരിക്കുന്ന ഈച്ചയാണ് ലൗലി. ഉണ്ണിമായ പ്രസാദാണ് ലൗലിക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. ഒരു ഫാന്റസി വേൾഡാണ് ലൗലിയുടേത്. ഒരു സെമി ഫാന്റസി കഥയാണ് ഈ സിനിമ. ഭുതം പ്രേതം എന്നൊക്കെ പറയുമ്പോലെയുള്ള ഒരു രീതിയല്ല നമ്മുടെ കഥ, യഥാർത്ഥ ലോകത്തേക്ക് ഇങ്ങനെയുള്ള ഒരു കഥാപാത്രം വന്നാൽ എങ്ങനെയിരിക്കും എന്നൊരു ഫാന്റസി എലമെന്റാണ് ഈ ചിത്രത്തിലുള്ളത്. ഈച്ചയുടെ കണ്ണിലൂടെയുള്ള സിനിമയല്ല ലൗലി, ബോയ് മീറ്റ്സ് എ ഫ്ലൈ എന്നു പറയുന്നത് പോലെയൊരു കോൺസെപ്റ്റാണ് ഈ സിനിമ. ബോയ് മീറ്റ്സ് എ ​ഗേൾ എന്നതാണെല്ലോ ഒരു ലവ് സ്റ്റോറി. ഇതൊരു പ്രണയ കഥയല്ല, സൗഹൃദ കഥയാണ്. മലയാളത്തിൽ വന്ന 'ഓഫാബി' ഒരു ഹൈബ്രിഡ് സിനിമയായിരുന്നു. ഒരു ആനിമേറ്റഡ് ക്യാരക്ടറിനൊപ്പം ലൈവ് ആക്ഷനും ചേരുന്നതായിരുന്നു ആ ചിത്രം. ലൗലിയും അങ്ങനെ തന്നെയാണ്. ലൈവ് ആക്ഷൻ പ്ലസ് ആനിമേഷനാണ്. ഒരു നാട്ടിലെ പയ്യനും അവന്റെ ജീവിതത്തിലേക്ക് ഒരു ഈച്ച വരുന്നതുമാണ് ലൗലിയുടെ കഥ. അതിൽ സ്കൂൾ കോളേജ് ജീവിതമൊന്നും വരുന്നില്ല. ഇച്ചയെ കണ്ടുമുട്ടുന്നതും പിന്നീട് ഒരുമിച്ചുള്ള അവരുടെ യാത്രയുമാണ് ഈ കഥ. സിനിമ ഫോക്കസ് ചെയ്യുന്നത് ലൗലിയുടെയും ബോണിയുടെയും ജീവിതമാണ്.

വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ലൗലി നിർമ്മിക്കുന്നത്. ദിലീഷ് നായര്‍ തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മാത്യു തോമസ്, മനോജ് കെ.ജയന്‍, ഉണ്ണിമായ, കെ.പി.എ.സി ലീല തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. ഓ പി എം സിനിമാസ് ആണ് സിനിമ വിതരണം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in