'പൃഥ്വിരാജിന് വേണ്ടി ഒരു സയൻസ് ഫിക്ഷൻ എഴുതിയിരുന്നു, അദ്ദേഹം അത് ചെയ്യാം എന്ന് പറയുകയും ചെയ്തു'; അരുൺ ചന്തു

'പൃഥ്വിരാജിന് വേണ്ടി ഒരു സയൻസ് ഫിക്ഷൻ എഴുതിയിരുന്നു, അദ്ദേഹം അത് ചെയ്യാം എന്ന് പറയുകയും ചെയ്തു'; അരുൺ ചന്തു
Published on

പൃഥ്വിരാജിനൊപ്പം ചേർന്ന് ഒരു സയൻസ് ഫിക്ഷൻ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് സംവിധായകൻ അരുൺ ചന്തു. ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത ​ഗ​ഗനചാരി മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ചിത്രം കൂടിയായിരുന്നു ​ഗ​ഗനചാരി. എനിക്ക് അന്ന് തോന്നിയിരുന്നത് ഇൻഡസ്ട്രിയിൽ ഈ സിനിമയെപ്പറ്റി സംസാരിക്കാൻ പറ്റുന്ന ഒരേയൊരാൾ രാജുവേട്ടനാണ് എന്നാണ്. അതുകൊണ്ട് തന്നെ പൃഥ്വിരാജിന് വേണ്ടി താൻ ആദ്യ കാലത്ത് ഒരു സയൻസ് ഫിക്ഷൻ ചിത്രം എഴുതിയിരുന്നുവെന്നും അത് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ അരുൺ ചന്തു പറഞ്ഞു.

അരുൺ ചന്തു പറഞ്ഞത്:

രാജുവേട്ടനോട് ഞാൻ മൊയ്തീന്റെ സെറ്റിൽ പോയി കഥ പറഞ്ഞിരുന്നു, ആ കഥ ഞാൻ അദ്ദേഹത്തിന് വേണ്ടി എഴുതിയ കഥയായിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് ഒക്കെ സെറ്റ് ചെയ്ത് പ്രോപ്പർ ഒരു ഡോക്യുമെന്റേഷൻ ലെവലിലാണ് ഞാൻ അദ്ദേഹത്തിനെ കാണാൻ പോയത്. അദ്ദേഹത്തെ ഇത് കാണിക്കുമ്പോൾ നമ്മൾ വെറുതേ ഒരു ഐഡിയയുമായി വന്നതാണ് എന്ന് തോന്നരുതല്ലോ?. വളരെ സീരീയസ്സായിട്ടുള്ള ഒരു സയൻസ് ഫിക്ഷനായിരുന്നു അത്. ബേസിക്കലി ഒരു ക്ലെെമറ്റ് ഫിക്ഷനായിരുന്നു അത്. അത് അദ്ദേഹത്തിന് വർക്കായിരുന്നു, നമുക്ക് അത് ചെയ്യാം എന്നു പറഞ്ഞു എന്നാൽ പിന്നീട് അത് നടന്നില്ല. അതിന് ശേഷമാണ് ഞാൻ സായാഹ്ന വാർത്തകളിലേക്കും സാജൻ ബേക്കറിയിലേക്കും വരുന്നത്. എനിക്ക് അന്നും തോന്നിയിരുന്നത് ഇൻഡസ്ട്രിയിൽ ഈ സിനിമയെപ്പറ്റി സംസാരിക്കാൻ പറ്റുന്ന ഒരേയൊരാൾ രാജുവേട്ടനാണ് എന്നാണ്.

ഞാൻ ഒരിക്കൽ അദ്ദേഹം പോസ്റ്റ് ചെയ്തത് കണ്ടിട്ടുണ്ട്. അൺബ്രേക്കബിൾ ആണ് അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട ചിത്രം എന്ന്. അത് എന്റെ ഏക്കാലത്തെയും ഇഷ്ടപ്പെട്ട സൂപ്പർ ഹീറോ ചിത്രമാണ്. എനിക്ക് ഡാർക്ക് നെെറ്റ് എന്ന ചിത്രത്തിനും മുകളിലാണ് അൺബ്രേക്കബിൾ. ഞാൻ അന്ന് അത് സ്ക്രീൻഷോട്ട് എടുത്തിട്ട് മൂവി ​ഗ്രൂപ്പുകളിലൊക്കെ പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ അടുത്ത് പോയാൽ ഈ സിനിമ നടക്കും എന്ന് തോന്നിയത്. ഇന്ന് ഇപ്പോൾ ഗ​ഗനചാരി വർക്കായപ്പോൾ അതേ വഴിയിലേക്ക് തിരിച്ചു പോയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്. കാരണം അതൊരു സീരീയസ് സയൻസ് ഫിക്ഷൻ സിനിമയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in