പാച്ചു കലക്കിയെന്ന് ശ്രീനിവാസൻ; എക്കാലവും തനിക്ക് പ്രചോദനം നൽകുന്ന വാക്കുകളെന്ന് അഖിൽ സത്യൻ

പാച്ചു കലക്കിയെന്ന് ശ്രീനിവാസൻ; എക്കാലവും തനിക്ക് പ്രചോദനം നൽകുന്ന വാക്കുകളെന്ന് അഖിൽ സത്യൻ
Published on

'പാച്ചവും അത്ഭുതവിളക്കും' കണ്ട് ശ്രീനിവാസൻ അഭിനന്ദിച്ചതായി സംവിധായകൻ അഖിൽ സത്യൻ. സിനിമ കലക്കിയെന്നും മൈന്യൂട് ഇമോഷൻസ് ഇത്തരത്തിൽ ക്യാപ്ചർ ചെയ്യുന്ന ചിത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞതായി അഖിൽ സത്യൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു. ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.

അഖിൽ സത്യന്റെ കുറിപ്പ്

'പാച്ചു കണ്ടു. കലക്കി ! മൈന്യൂട് ഇമോഷൻസ് ഇങ്ങനെ ക്യാപ്ച്ചർ ചെയ്ത സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പാച്ചു - ഹംസധ്വനി റിലേഷൻഷിപ്പ് എല്ലാം അസ്സലായിട്ടുണ്ട്. ഞാൻ ഇനി അഖിലിന്റെ കയ്യിൽ നിന്നും ചിലതൊക്കെ പഠിക്കാൻ തീരുമാനിച്ചു!'

ആ ഫോൺ കോളിൽ നിന്ന് എനിക്കിത്രമാത്രമേ ഓർത്തെടുക്കാൻ കഴിയുന്നുള്ളൂ, കാരണം അദ്ദേഹത്തിന്റെ ശബ്ദം കേട്ട് എന്റെ ഹൃദയം കവിഞ്ഞൊഴുകുകയായിരുന്നു. എന്റെ ഗോ-ടൂ സിനിമകൾ മിക്കതും എഴുതിയത് അദ്ദേഹമാണ്.

അദ്ദേഹത്തിന്റെ ചിന്തകൾ നമുക്ക് അദ്ദേഹത്തിനോടുള്ള സ്‌നേഹം പോലെ വ്യക്തത നിറഞ്ഞതാണെന്ന് എനിക്ക് ഉറപ്പാണ്.

എന്റെ അടുത്ത സിനിമയുടെ ജോലി ഔദ്യോഗികമായി ആരംഭിക്കുകയാണ്. പാച്ചുവിന് ലഭിച്ച അഭിനന്ദനങ്ങളിൽ ഏറ്റവും പ്രചോദിപ്പിച്ചത് ഈ ഫോൺ കോൾ ആണ്.

ഏപ്രിലിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ നിന്ന് നേടിയത്. ഫഹദ് ഫാസിലിനോടൊപ്പം ഇന്നസെന്റ്, വിജയരാഘവൻ, അഞ്ജന ജയപ്രകാശ്, വിനീത് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്്. ഞാൻ പ്രകാശൻ' എന്ന സിനിമക്ക് ശേഷം ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടായിരുന്നു ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in