'പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും അതിശയിപ്പിക്കുന്നതും ആശ്വാസകരവുമാണ്' ; ധ്രുവനച്ചത്തിരം ഉടൻ തിയറ്ററിലെത്തുമെന്ന് ഗൗതം മേനോൻ

'പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും അതിശയിപ്പിക്കുന്നതും ആശ്വാസകരവുമാണ്' ; ധ്രുവനച്ചത്തിരം ഉടൻ തിയറ്ററിലെത്തുമെന്ന് ഗൗതം മേനോൻ
Published on

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത് വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം. നവംബർ 24ന് പുറത്തിറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി വീണ്ടും നീട്ടിയിരുന്നു. ചിത്രത്തിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനും പിന്തുണയ്ക്കും നന്ദി പറയുകയാണ് സംവിധായകൻ ഗൗതം മേനോൻ. പ്രേക്ഷകരായ നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ ചിയർ ലീഡേഴ്സ്. നിങ്ങളിൽ നിന്നുള്ള അനന്തമായ സ്നേഹവും പിന്തുണയും അതിശയിപ്പിക്കുന്നതും ആശ്വാസകരവുമാണ്. ഞങ്ങളുടെ ശക്തിയുടെ സ്തംഭമായതിന് നന്ദി പറയാൻ ഞങ്ങൾ ഈ അവസരം വിനിയോഗിക്കുന്നുവെന്ന് ഗൗതം മേനോൻ കുറിച്ചു. ഈ തടസ്സങ്ങൾ മറികടക്കാനും ധ്രുവനച്ചത്തിരം നിങ്ങൾക്കായി തിയേറ്ററുകളിൽ എത്തിക്കാനും ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരിധിയിലും അതിനപ്പുറവും എല്ലാം ചെയ്യുന്നു. സിനിമ ഉടൻ വെളിച്ചം കാണുമെന്നും നിങ്ങളോടൊപ്പം ജോൺ & ടീം ബേസ്‌മെന്റിന്റെ ഈ സിനിമാറ്റിക് യാത്ര ആരംഭിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നുവെന്നും ഗൗതം മേനോൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഗൗതം മേനോന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം :

ഒരു വിഷൻ. ഒരുപാട് അഭിനിവേശം. പേനയും പേപ്പറും മുതൽ ഇന്നുള്ള സിനിമയായി ധ്രുവനച്ചത്തിരം എത്തിക്കുന്നതിൽ ഒരുപാട് അചഞ്ചലമായ സമർപ്പണമാണ് സഹായിച്ചത്. മറ്റെല്ലാം ഞങ്ങൾക്കെതിരെ പ്രവർത്തിക്കുമ്പോൾ പോലും, ഞങ്ങളുടെ അഭിനിവേശവും അർപ്പണബോധവും സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഉടൻ എത്തിക്കാൻ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

നവംബർ 24-ന് റിലീസ് തീയതി പ്രഖ്യാപിച്ചപ്പോൾ, അത് സാധ്യമാക്കാൻ ഞങ്ങൾ കഷ്ട്ടപെട്ടു. പറഞ്ഞ തീയതിയിൽ സിനിമ പുറത്തിറക്കാൻ കഴിയാത്തതിൽ വിഷമമില്ല എന്ന് പറഞ്ഞാലത് കള്ളമാകും. ഞങ്ങൾ സിനിമ കൈവിട്ടിട്ടില്ലെന്ന് പ്രേക്ഷകർക്ക് ഉറപ്പുനൽകാനാണ് ഈ കുറിപ്പ്. ഈ തടസ്സങ്ങൾ മറികടക്കാനും ധ്രുവനച്ചത്തിരം നിങ്ങൾക്കായി തിയേറ്ററുകളിൽ എത്തിക്കാനും ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരിധിയിലും അതിനപ്പുറവും എല്ലാം ചെയ്യുന്നു. പ്രേക്ഷകരായ നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ ചിയർ ലീഡേഴ്സ്. നിങ്ങളിൽ നിന്നുള്ള അനന്തമായ സ്നേഹവും പിന്തുണയും അതിശയിപ്പിക്കുന്നതും ആശ്വാസകരവുമാണ്. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ ശക്തിയുടെ സ്തംഭമായതിന് നന്ദി പറയാൻ ഞങ്ങൾ ഈ അവസരം വിനിയോഗിക്കുന്നു. ഈ അവസാന ഘട്ടങ്ങൾ നാവിഗേറ്റ് ചെയ്യുമ്പോൾ, ഞങ്ങളുടെ സൃഷ്ടി നിങ്ങളുമായി പങ്കിടാൻ കഴിയുന്ന ദിവസത്തിനായി ഞങ്ങൾ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നു. സിനിമ ഉടൻ വെളിച്ചം കാണും, നിങ്ങളോടൊപ്പം ജോൺ & ടീം ബേസ്‌മെന്റിന്റെ ഈ സിനിമാറ്റിക് യാത്ര ആരംഭിക്കാൻ ഞങ്ങൾക്ക് കാത്തിരിക്കുന്നു.

ആക്ഷൻ ചിത്രമായ ധ്രുവനച്ചത്തിരം ഒരുവൂരിലെയൊരു ഫിലിം ഹൗസും ഒൺഡ്രാഗ എന്റെർറ്റൈന്മെന്റും ചേർന്നാണ് നിർമിച്ചത്. 2016ലാണ് ധ്രുവനച്ചത്തിരം ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ട് പോവുകയായിരുന്നു. ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. റിതു വർമ്മ, പാർത്ഥിപൻ, സിമ്രാൻ, ശരത്കുമാർ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മനോജ് പരമഹംസ, കതിർ, വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആന്റണി നിർവഹിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in