ഡ്രൈവിങ് ലൈസന്‍സിലെ ഡയലോഗ്, കോടതിയില്‍ മാപ്പു പറഞ്ഞ് പൃഥ്വിരാജ് 

ഡ്രൈവിങ് ലൈസന്‍സിലെ ഡയലോഗ്, കോടതിയില്‍ മാപ്പു പറഞ്ഞ് പൃഥ്വിരാജ് 

Published on

ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന അഹല്യ ഗ്രൂപ്പിന്റെ പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കോടതിയില്‍ അറിയിച്ചു. ഹൈക്കോടതി മുന്‍പാകെയാണ് പൃഥ്വിരാജ് ഖേദ പ്രകടനം നടത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഡ്രൈവിങ് ലൈസന്‍സിലെ' ഡയലോഗിലൂടെ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തില്‍ ഒരു രംഗത്ത് പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ചു കൊണ്ടു പറയുന്ന ഡയലോഗാണ് പരാതിക്ക് കാരണമായത്. വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രിയുടെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഡ്രൈവിങ് ലൈസന്‍സിലെ ഡയലോഗ്, കോടതിയില്‍ മാപ്പു പറഞ്ഞ് പൃഥ്വിരാജ് 
ലൂസിഫര്‍ പോലുള്ള സിനിമകള്‍ നിലവാരമില്ലാത്തതാണെന്ന് അഭിപ്രായമുള്ളവരുണ്ട്, അംഗീകരിക്കുന്നതില്‍ വിമുഖത: പൃഥ്വിരാജ് 

പരാതിയില്‍ കോടതി പൃഥ്വിരാജിന് നോട്ടീസയക്കുകയും ചെയ്തു. ചിത്രത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

logo
The Cue
www.thecue.in