ഡിയര്‍ വാപ്പിയുടെ സ്വപ്‌നങ്ങളുമായി അനഘയും നിരഞ്ജും കോളേജുകളില്‍, വരവേറ്റ് വിദ്യാര്‍ഥികളും

ഡിയര്‍ വാപ്പിയുടെ സ്വപ്‌നങ്ങളുമായി അനഘയും നിരഞ്ജും കോളേജുകളില്‍, വരവേറ്റ് വിദ്യാര്‍ഥികളും
Published on

ഷാന്‍ തുളസീധരന്റെ സംവിധാനത്തില്‍ ലാലും അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ഡിയര്‍ വാപ്പി'. തയ്യല്‍ക്കാരനായ അച്ഛന്റെയും അയാളുടെ വസ്ത്രങ്ങള്‍ക്ക് മോഡലാകുന്ന മകളുടയെും അവരിരുവരുടെയും സ്വപ്‌നങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. നിരഞ്ജ് മണിയന്‍പിള്ളരാജുവാണ് ചിത്രത്തില്‍ നായകന്‍.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ കേരളത്തിലെ വിവിധ കോളേജുകളില്‍ സന്ദര്‍ശനം നടത്തി. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളജ്, ബ്രണ്ണന്‍ കോളേജ് തലശ്ശേരി, മേഴ്‌സി കോളേജ് പാലക്കാട്, KAHM കോളേജ് മഞ്ചേരി, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് കാലിക്കറ്റ് തുടങ്ങിയ ഇടങ്ങളിലാണ് ടീം സന്ദര്‍ശനം നടത്തിയത്. അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു അടക്കമുള്ളവരാണ് കോളേജുകളിലെത്തിയത്. ഇത് കൂടാതെ ലുലുമാളിലും ടീം പ്രചാരണത്തിന്റെ ഭാഗമായെത്തി.

ഷാന്‍ തുളസീധരനാണ് ഡിയര്‍ വാപ്പിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്, , അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.

കലാസംവിധാനം- അജയ് മങ്ങാട്, ചമയം- റഷീദ് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ നജീര്‍ നാസിം, സ്റ്റില്‍സ് രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് അമീര്‍ അഷ്റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, പി.ആര്‍.ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in