'ആന്റിമാരൊക്കെ വന്ന് ജയ മോളേന്ന് പറഞ്ഞ് കെട്ടിപ്പിടിക്കും'; ദര്‍ശന രാജേന്ദ്രന്‍

'ആന്റിമാരൊക്കെ വന്ന് ജയ മോളേന്ന് പറഞ്ഞ് കെട്ടിപ്പിടിക്കും'; ദര്‍ശന രാജേന്ദ്രന്‍
Published on

ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ വിപിന്‍ ദാസ് ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. സിനിമ കണ്ട് ആന്റിമാരൊക്കെ ജയ മോളേന്ന് വിളിച്ചുകൊണ്ട് വന്ന് കെട്ടിപ്പിടിക്കുമെന്ന് ദര്‍ശന രാജേന്ദ്രന്‍. കിട്ടുന്ന സമയത്തിനുള്ളില്‍ അവരുടെ കഥയൊക്കെ തന്നോട് പറയുമെന്നും ദര്‍ശന ദ ക്യുവിനോട് പറഞ്ഞു.

ദര്‍ശന രാജേന്ദ്രന്‍ പറഞ്ഞത് :

തിയറ്ററില്‍ പോയിട്ട് ഞാന്‍ ഭയങ്കര ഇമോഷണല്‍ ആകും. ആന്റിമാരൊക്കെ വന്ന് ജയ മോളേന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുകയും, ഉമ്മ വക്കുകയുമെല്ലാം ചെയ്യും. പെട്ടന്ന് രണ്ട് സെക്കന്റ് ഒക്കെ കിട്ടുമ്പോള്‍ സ്ത്രീകള്‍ അവരുടെ കഥ എന്നോട് പറയും. ഞാന്‍ ഈ കഥാപാത്രം ചെയ്തതുകൊണ്ട് എനിക്കവരുടെ കഥ മനസിലാകും എന്നൊക്കെ പറയുമ്പോള്‍ കഥാപാത്രം ഇത്രയും റിയല്‍ ആണല്ലോ എന്ന് ചിന്തിക്കും. നമ്മള്‍ ഇത് തമാശയായിട്ട് ചിരിച്ച് കളിച്ചു ചെയ്യുന്നു. എന്നാലും പറയുന്ന കാര്യം അത്രയും റിയല്‍ ആണല്ലോ എന്ന് ഇത്തരം അനുഭവങ്ങളില്‍ നിന്ന് മനസിലാകുന്നു. എത്ര വീടുകളിലാണ് ഇപ്പോഴും ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ എന്നറിയുന്നത് ഒരു ഭയങ്കര ഫീലിങ്ങാണ്. പടം റിലീസ് ചെയ്ത് ഇന്നുവരെ എല്ലാ അഞ്ചുമിനിറ്റിലും അതെന്നെ ശക്തമായി ബാധിക്കാറുണ്ട്. എല്ലാ രീതിയിലും, അതിപ്പോള്‍ പെര്‍ഫോമന്‍സ് വച്ചായാലും എന്നെ അടുത്തറിയുന്ന സുഹൃത്തുക്കള്‍ പോലും സര്‍പ്രൈസ്ഡാണ്. അത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്.

'സിനിമയുടെ ഒരു രീതി, അതായത് ഇങ്ങനെയൊരു സ്ത്രീ കഥാപാത്രം മോശം പുരുഷനെതിരെ യുദ്ധം ചെയ്യുന്നത് ആള്‍ക്കാരെക്കൊണ്ട് കയ്യടിപ്പിക്കാനും അവര്‍ റൂട്ട് ചെയ്യാന്‍ മാത്രം അതിലേക്ക് എത്തിക്കാനും അത്ര എളുപ്പമല്ല. അതെല്ലാം വിപിന്‍ ചേട്ടന്‍ കാരണമാണ്. അങ്ങനെയൊരു പടമാണ് സംവിധായകന്‍ നിര്‍മിച്ചതെ'ന്ന് ദര്‍ശന പറഞ്ഞു.

ഒക്ടോബര്‍ 28 നാണ് സിനിമ തിയറ്ററിലെത്തിയത്. അജു വര്‍ഗീസ്, കൊടശനാട് കനകം, അസീസ് നെടുമങ്ങാട്, ശീതള്‍ സക്കറിയ, മഞ്ജു പിള്ള, നോബി മാര്‍ക്കോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Related Stories

No stories found.
logo
The Cue
www.thecue.in