‘ദീപാവലി അല്ലല്ലോ, ചില മണ്ടന്മാര്‍ പടക്കം പൊട്ടിക്കുന്നു’; ട്വിറ്ററിലെ പരാമര്‍ശത്തില്‍ സോനം കപൂറിനെതിരെ സൈബര്‍ ആക്രമണം
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാത്രി ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചവര്‍ക്കെതിരെ നടി സോനം കപൂര്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയുള്ള പരാമര്‍ശത്തിന്റെ പേരിലാണ് നടിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
'ഇവിടം വളരെ ശാന്തമായിരുന്നു. ഇപ്പോള്‍ ശബ്ദം മൂലം പക്ഷികളും നായകളും വരെ വിറയ്ക്കുന്നു. ചില മണ്ടന്മാര്‍ പടക്കം പൊട്ടിക്കുകയാണ്. ഇന്ന് ദീപാവലിയാണെന്ന് ആളുകള്‍ ചിന്തിച്ചിട്ടുണ്ടാകുമോ?' , എന്നായിരുന്നു ഞായറാഴ്ച രാത്രി പരിഹാസ രൂപേണ സോനം ട്വീറ്റ് ചെയ്തത്. ചുരുങ്ങിയ സമയം കൊണ്ട് ട്വീറ്റ് വൈറലാവുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് സോനത്തിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ദീപാവലിക്ക് മാത്രമല്ല പടക്കം പൊട്ടിക്കുന്നതെന്നും, ആളുകള്‍ ഈ ദുരിത കാലത്തും സന്തോഷിക്കാന്‍ ശ്രമിക്കുന്നതാണെന്നുമാണ് ബിജെപി പ്രവര്‍ത്തകനും നിര്‍മ്മാതാവുമായ അശോക് പണ്ഡിത്ത് സോനത്തിന് മറുപടിയായി പറഞ്ഞത്. 2018 മെയില്‍ നടിയുടെ വിവാഹാഘോഷത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെയും മറ്റും വീഡിയോകള്‍ പങ്കുവെച്ചാണ് ചിലര്‍ രംഗത്തെത്തിയത്. എല്ലാത്തിനും അതിന്റേതായ സമയവും സ്ഥലവുമുണ്ടെന്നായിരുന്നു ഈ ട്വീറ്റുകള്‍ പങ്കുവെച്ച് സോനം നല്‍കിയ മറുപടി.