റേപ്പ് കള്‍ച്ചറിനെ നോര്‍മലൈസ് ചെയ്യുന്ന വരികള്‍; ലൈഗറിലെ 'ആഫത്' ഗാനത്തിനെതിരെ വിമര്‍ശനം

റേപ്പ് കള്‍ച്ചറിനെ നോര്‍മലൈസ് ചെയ്യുന്ന വരികള്‍; ലൈഗറിലെ 'ആഫത്' ഗാനത്തിനെതിരെ വിമര്‍ശനം
Published on

വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ ലൈഗറിലെ 'ആഫത്ത്' എന്ന ഗാനത്തിനെതിരെ വിമര്‍ശനം. ഗാനത്തിലെ 'ഭഗവാന്‍ കെ ലിയേ മുജെ ചോദ് ദോ' എന്ന വരികള്‍ റേപ്പ് കള്‍ച്ചറിനെ നോര്‍മലൈസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം ഉയരുന്നത്.

പാട്ടിലെ വരികള്‍ സംവിധായകന്റെയും ഗാനരചയിതാവിന്റെയും പിന്തിരിപ്പന്‍ ചിന്താഗതിയാണ് കാണിക്കുന്നത്, ബോളിവുഡ് സിനിമകളില്‍ കാലാകാലങ്ങളിലായി ബലാത്സംഗ രംഗങ്ങളെ ചിത്രീകരിക്കുന്നതില്‍ ഉപയോഗിച്ച് വന്ന ഡയലോഗ് മുന്‍-പിന്‍ ചിന്തകളില്ലാതെ പാട്ടില്‍ ഉപയോഗിച്ചിരിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഭാസ്‌കര്‍ബട്‌ല രവികുമാറാണ് സിനിമയിലെ ആഫാത് എന്ന ഗാനം രചിച്ചിരിക്കുന്നത്. തനിഷ്‌ക് ഭാഗ്ചി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം സിംഹയും ശ്രവണ ഭാര്‍ഗവിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയിലെ ഗാനം രണ്ടാഴ്ച മുന്‍പാണ് സോണി മ്യൂസിക് സൗത്ത് യൂട്യൂബില്‍ റിലീസ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in