റോള്‍സ് റോയ്‌സ് നികുതിയില്‍ വിജയ്ക്ക് ആശ്വാസം, ഒരു ലക്ഷം പിഴയിട്ട ഉത്തവിന് സ്റ്റേ

റോള്‍സ് റോയ്‌സ് നികുതിയില്‍ വിജയ്ക്ക് ആശ്വാസം, ഒരു ലക്ഷം പിഴയിട്ട ഉത്തവിന് സ്റ്റേ
Published on

തമിഴ് നടൻ വിജയ്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ചിന്‍റെ താല്‍ക്കാലിക സ്റ്റേ. ഇറക്കുമതി ചെയ്‍ത റോള്‍സ് റോയ്‍സ് കാറിന്‍റെ പ്രവേശന നികുതിയിൽ ഇളവ് നൽകണമെന്ന വിജയ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിക്കൊണ്ട് ഒരു ലക്ഷം രൂപ പിഴയിട്ടിരുന്നു. സിനിമയിലെ ഹീറോ ജീവിതത്തിൽ 'റീൽ ഹീറോ' ആയി മാറരുതെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. പ്രവേശന നികുതി ഒഴിവാക്കുന്നതിനോ പിഴ നൽകാതിരിക്കാനോ വേണ്ടിയല്ല അപ്പീലെന്നും ജഡ്ജിയുടെ അപകീർത്തിപ്പെടുത്തുന്ന പരാമർശത്തിനെതിരെയാണ് ഹർജിയെന്നും നേരത്തെ വിജയ് യുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രവേശന നികുതിയുടെ 80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് അധികകാലം നീട്ടിക്കൊണ്ട് പോകാൻ വിജയ് ആ​ഗ്രഹിക്കുന്നില്ല. അതിനാൽ ആദായനികുതി വകുപ്പിനോട് ഒരാഴ്ചയ്ക്കുള്ളിൽ ചെല്ലാൻ അയക്കാൻ ആവശ്യപ്പെടണമെന്നും വിജയ് യുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യം ആദായനികുതി വകുപ്പിനോട് ഹൈക്കോടതി ആവശ്യപ്പെട്ടുണ്ട്.

ഇംഗ്ലണ്ടിൽ നിന്നും റോൾസ് റോയ്സിന്റെ ഗോസ്റ്റ് സീരിസിൽപ്പെട്ട കാർ വിജയ് ഇറക്കുമതി ചെയ്തിരുന്നു. ഒമ്പത് കോടിയോളം രൂപ മുതൽ മുടക്കുള്ള കാറിന് നികുതി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിജയ്‌യുടെ ഹർജി. ഈ ഹർജി തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി താരത്തിനെതിരെ പിഴ ചുമത്തിയത്. സിനിമയിലെ സൂപ്പർ താരങ്ങൾ ജീവിതത്തിൽ വെറും റീൽ ഹീറോയാകരുതെന്നും സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടൻമാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. പിഴയായ ഒരു ലക്ഷം രൂപം തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in