വഴിയരികിൽ പതിനഞ്ചു വർഷമായി മത്സ്യക്കച്ചവടം ചെയ്യുന്ന രാജമ്മ എന്ന മത്സ്യത്തൊഴിലാളിയുടെ ജീവിതം അവതരിപ്പിച്ച് 21അവേഴ്സ് ഡോക്യുമെന്ററി. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ട്ടീവ് ഫേസ് വണ്ണിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി റിലീസ് ചെയ്തിരിക്കുന്നത്.സുനിത സി വി സംവിധാനം ചെയ്ത ഡോക്യുമെന്ററി മഞ്ജു വാരിയരുടെ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്
തിരുവനന്തപുരത്ത് വഴിയരികിൽ പതിനഞ്ചു വർഷമായി മത്സ്യക്കച്ചവടം ചെയ്യുന്ന രാജമ്മ ചേച്ചിയെ കുറിച്ചും അവരുടെ തളരാത്ത ആത്മധൈര്യത്തെയും അദ്ധ്വാനത്തെയും കുറിച്ചുമുള്ള ഒരു ഡോക്യുമെന്ററി ഫിലിം. ജീവിതം അധ്വാനത്തിലൂടെ പടുത്തുയർത്തുന്ന എല്ലാ സ്ത്രീകൾക്കുമായി സമർപ്പിക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച സുനിതയ്ക്കും സംഘത്തിലെ എല്ലാവർക്കും ആശംസകൾ, അഭിനന്ദനങ്ങൾ. ഇപ്രകാരമായിരുന്നു ഡോക്യുമെന്ററി പങ്കുവെച്ചുക്കൊണ്ട് മഞ്ജുവാരിയർ കുറിച്ചത്.
കേരളത്തിലെ വഴിയോരങ്ങളിൽ മീൻ വിറ്റു ജീവിക്കുന്ന പതിനായിരക്കണക്കിനു സ്ത്രീകളിലൊരാളാണ് തിരുവനന്തപുരത്തെ രാജമ്മ. പ്രതിസന്ധികൾക്കു മുന്നിൽ തളരാതെ അദ്ധ്വാനം കൊണ്ടു ജീവിതം കെട്ടിപ്പടുത്ത രാജമ്മയുടെ വിശ്രമമില്ലാത്ത രാപകലുകളെയും ധീരമായ ജീവിതവീക്ഷണത്തെയും രേഖപ്പെടുത്തുന്ന 28 ദൈർഖ്യമുള്ള ഡോക്യൂമെന്ററിയാണ് സുനിതയും ടീമും അവതരിപ്പിച്ചിരിക്കുന്നത്. കോസ്റ്റൽ വിമൻസ് ഫെഡറേഷന്റെ ബാനറിൽ മാഗ്ലിൻ ഫിലോമിന യോഹന്നാൻ ആണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.
ദര്‍ശന രാജേന്ദ്രന്റെ ശബ്ദത്തിലാണ് ഡോക്യുമെന്ററി. അഗിന്‍ ബസന്താണ് ക്യാമറ. രാഹുല്‍ ഓമനക്കുട്ടന്‍ ആണ് സൗണ്ട് റെക്കോര്‍ഡിംഗ്. ഡോണ്‍ വിന്‍സെന്റ് മ്യൂസിക്. ബി. അജിത്കുമാറാണ് എഡിറ്റിംഗ്.