വിവാദം തടസമായില്ല, 'ഈശോ'ക്ക് യു സര്‍ട്ടിഫിക്കറ്റ്, ജയസൂര്യ ചിത്രം പ്രേക്ഷകരിലേക്ക്

വിവാദം തടസമായില്ല, 'ഈശോ'ക്ക് യു സര്‍ട്ടിഫിക്കറ്റ്, ജയസൂര്യ ചിത്രം പ്രേക്ഷകരിലേക്ക്
Published on

ജയസൂര്യ നായകനായ നാദിര്‍ഷാ ചിത്രം 'ഈശോ'ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് നാദിര്‍ഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നേരത്തെ സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിരുന്നു. യേശുക്രിസ്തുവിനെ അപമാനിക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം.

മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. റോബി വര്‍ഗീസാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നാദിര്‍ഷാ തന്നെയാണ് സംഗീത സംവിധാനം.

എന്‍ എം ബാദുഷാ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റീറെക്കോര്‍ഡിങ്ങ് - ജേക്‌സ് ബിജോയ്, ലിറിക്സ് - സുജേഷ് ഹരി, ആര്‍ട്ട് - സുജിത് രാഘവ്, എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നന്ദു പൊതുവാള്‍, കോസ്റ്റ്യൂം - അരുണ്‍ മനോഹര്‍, ആക്ഷന്‍ - ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി - ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് - സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് - വിജീഷ് പിള്ളൈ, കോട്ടയം നസീര്‍, മേക്കപ്പ് - പി വി ശങ്കര്‍, സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍, ഡിസൈന്‍ - ടെന്‍ പോയിന്റ്

Thank God

ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്‌ളീന്‍ U ചിത്രമെന്ന് എന്നാണ് നാദിര്‍ഷയുടെ ഫേസ്ബുക്ക് പ്രതികരണം

Related Stories

No stories found.
logo
The Cue
www.thecue.in