3 ലക്ഷം പേരുടെ ജീവിതം മാറ്റി മറിച്ചത് ആ സിനിമയാണ്, ജീവിതത്തിന് പുതിയ അർഥം തരികയാണ് ചില സിനിമകൾ: സൂര്യ

3 ലക്ഷം പേരുടെ ജീവിതം മാറ്റി മറിച്ചത് ആ സിനിമയാണ്, ജീവിതത്തിന് പുതിയ അർഥം തരികയാണ് ചില സിനിമകൾ: സൂര്യ
Published on

'ജയ് ഭീം' എന്ന ചിത്രം 3 ലക്ഷം പേരുടെ ജീവിതമാണ് മാറ്റി എഴുതിയതെന്ന് നടൻ സൂര്യ. സിനിമകളുടെ സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. 2002 ൽ പുറത്തിറങ്ങിയ 'കാക്ക കാക്ക' എന്ന തന്റെ സിനിമ കണ്ട് പലരും ഐ പി എസ് ഓഫീസർമാർ ആയിട്ടുണ്ട്. അടുത്തിടെ പരിചയപ്പെട്ട ഒരു ജില്ലാ മജിസ്‌ട്രേറ്റ് കാക്ക കാക്ക സിനിമയുടെ സ്വാധീനത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി 'ജയ് ഭീം' എന്ന സിനിമ കണ്ട് പട്ടിക വിഭാഗത്തിലുള്ളവരുടെ സെൻസസ് എടുക്കാൻ കളക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. 3 ലക്ഷം പേരുടെ ജീവിതമാണ് അത് മാറ്റിമറിച്ചതെന്ന് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.

സൂര്യ പറഞ്ഞത്:

2002 ലാണ് ഞാൻ 'കാക്ക കാക്ക' എന്ന സിനിമയിൽ അഭിനയിക്കുന്നത്. 2002- 2005 ബാച്ചിലുള്ള ഐ പി എസ് ഓഫീസർമാരിൽ ഭൂരിഭാഗം പേരും 'കാക്ക കാക്ക' എന്ന സിനിമ കണ്ടിട്ടുണ്ട്. പലരും ആ സിനിമ കണ്ടിട്ടാണ് ഐ പി എസ് ഓഫീസർമാർ ആയിട്ടുള്ളത്. കോളേജ് വിദ്യാർഥികൾ പലരും അതുപോലെ ഐ പി എസ് എടുത്തിട്ടുണ്ട്. ജോലി ഉപേക്ഷിച്ച് പലരും ഐ എ എസ് ഓഫീസർമാർ ആയിട്ടുണ്ട്. ഈ അടുത്ത കാലത്ത് ജില്ലാ മജിസ്‌ട്രേറ്റിനെ കണ്ടിരുന്നു. കാക്ക കാക്ക കണ്ടതിന് ശേഷമാണ് ഞാൻ ഇവിടെ വരെ എത്തിയത് എന്ന് അവർ എന്നോട് പറഞ്ഞു. ഓരോ വ്യക്തികളെയും ഒരു മെച്ചപ്പെട്ട മനുഷ്യനാക്കുകയാണ് ഈ രീതിയിൽ സിനിമകൾ ചെയ്യുന്നത്. ജീവിതത്തിന് പുതിയ അർഥങ്ങൾ തരികയാണ് ഈ സിനിമകൾ ചെയ്യുന്നത്.

'സിംഗം' എന്ന സിനിമയും ആ രീതിയിലായിരുന്നു. വാരണാസിയിൽ ചെന്നപ്പോൾ ആളുകൾ എന്നെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുത്ത സംഭവം ഉണ്ടായിരുന്നു. ചില ജീവിതങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. 'ജയ് ഭീം' എന്ന ചിത്രവും അതുപോലെ ഒന്നാണ്. നിയമ വ്യവസ്ഥയിൽ തന്നെ അത് മാറ്റം കൊണ്ടുവന്നു. മുഖ്യമന്ത്രിയും കളക്ടർമാരും സിനിമ കണ്ട് സെൻസസ് എടുക്കാൻ നിർദ്ദേശിച്ചു. 3 ലക്ഷം പേരുടെ ജീവിതമാണ് ആ സിനിമ കൊണ്ട് മാറിയത്.

Related Stories

No stories found.
logo
The Cue
www.thecue.in