റിലീസ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല, ഈ സിനിമയിൽ നിന്ന് ലഭിക്കുന്ന തുകയിൽ വലിയൊരു വിഹിതം വയനാടിന്; 'സിക്കാഡ' ആ​ഗസ്റ്റ് 9 ന് തിയറ്ററുകളിൽ

റിലീസ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല, ഈ സിനിമയിൽ നിന്ന് ലഭിക്കുന്ന തുകയിൽ വലിയൊരു വിഹിതം വയനാടിന്; 'സിക്കാഡ' ആ​ഗസ്റ്റ് 9 ന് തിയറ്ററുകളിൽ
Published on

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സിനിമകളുടെയും റിലീസുകൾ മാറ്റി വയ്ക്കുമ്പോൾ വ്യത്യസ്തമായ ഒരു തീരുമാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സിക്കാഡ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതിൽ മാറ്റമില്ല എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ലോകം മുഴുവൻ‌ വയാനാടിനൊപ്പം നിൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി തങ്ങളുടെ സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ ശ്രമിക്കുകയാണ് ഞങ്ങൾ എന്നും അതിന്റെ ആദ്യ പടിയായാണ് സിക്കാഡ ആ​ഗസ്റ്റ് 9 ന് തന്നെ റിലീസ് ചെയ്യുന്നത് എന്നും അണിയറ പ്രവർത്തകർ പറയുന്നു. സിനിമയിൽ നിന്ന് ലഭിക്കുന്ന വലിയൊരു വിഹിതം വയനാടിന് സമർപ്പിക്കാനുള്ള തീരുമാനമാണ് ഇതിന് പിന്നിൽ. 'കാതൽ എൻ കവിയെ', 'നെഞ്ചോട് ചേർത്ത്' ഉൾപ്പെടെയുള്ള ഹിറ്റ്‌ ഗാനങ്ങൾ ഒരുക്കിയ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിക്കാഡ'. ഒരു സർവൈവൽ ത്രില്ലറായി എത്തുന്ന ചിത്രം ആ​ഗസ്റ്റ് 9 ന് തിയറ്ററുകളിലെത്തും.

ശ്രീജിത്ത് ഇടവണ്ണ പങ്കുവച്ച പോസ്റ്റ്:

ഞങ്ങൾ റിലീസ് മാറ്റാൻ ഉദ്ദേശിക്കുന്നില്ല,

പ്രിയപ്പെട്ടവരെ, അറിയാം വയനാട് അനുഭവിക്കുന്ന വേദനയിൽ നിന്നും നമ്മളാരും ഇനിയും മുക്തരായിട്ടില്ല, ലോകം മുഴുവൻ വയനാടിനൊപ്പം നിൽക്കുമ്പോൾ ഞങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി കൂടെപ്പിറപ്പുകൾക്ക് സഹായമെത്തിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ആദ്യപടിയെന്നോണം ഞങ്ങളുടെ സിനിമ സിക്കാഡ ഈ വെള്ളിയാഴ്ച തന്നെ റിലീസ് ചെയ്യും.

എന്തുകൊണ്ട് റീലിസ് നീട്ടിവയക്കുന്നില്ല?

ഉത്തരമുണ്ട്. ഈ സിനിമയിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് വലിയൊരു വിഹിതം വയനാടിന് നൽകാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നു. അത് എത്രയും പെട്ടന്ന ലഭ്യമാക്കാൻ സിനിമ ആ​ഗസ്റ്റ് 9 ന് തന്നെ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് ഞങ്ങൾ കരുതുന്നു. സിനിമയുടെ വിജയപരാജയങ്ങൾക്കപ്പുറം സദുദ്ദേശത്തോടെ മുന്നോട്ട് പോവുകയാണ്.

ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ഈ തീരുമാനത്തിന് നിങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയോടെ,

'ഗോൾ' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ രജിത്ത് മേനോൻ, ഗായത്രി മയൂര, ജെയ്‌സ് ജോസ് എന്നിവരാണ് സിക്കാഡയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, ഗോപകുമാര്‍ പി. എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നവീന്‍ രാജാണ്. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'സിക്കാഡ' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതും ശ്രീജിത്ത് ഇടവന തന്നെയാണ്. ടി സീരിസ് മലയാളത്തിന്റെ ഔദ്യോഗിക ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വിട്ടത്. ചിത്രത്തിലെ ഗാനങ്ങൾ അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in