സോണി ലിവ്വിലെ 'ചുരുളി' സര്‍ട്ടിഫൈഡല്ല: സെന്‍സര്‍ ബോര്‍ഡ്

സോണി ലിവ്വിലെ 'ചുരുളി' സര്‍ട്ടിഫൈഡല്ല: സെന്‍സര്‍ ബോര്‍ഡ്
Published on

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവ്വില്‍ റിലീസ് ചെയ്ത ചുരുളി സെര്‍ട്ടിഫൈഡ് അല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍. ഒടിടി റിലീസിന് പിന്നാലെ സിനിമയിലെ തെറിവിളികള്‍ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡ് തിരുവനന്തപുരം റീജിയണല്‍ ഓഫീസര്‍ പാര്‍വതി വി വാര്‍ത്തകുറിപ്പ് പുറത്തിറക്കിയത്.

ചുരുളി എന്ന മലയാള സിനിമയെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങളും, റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. 2021 നവംബര്‍ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ ആ പതിപ്പല്ല സോണി ലൈവിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയത്.

നവംബര്‍ 19നാണ് ചുരുളി സോണി ലിവ്വിലൂടെ റിലീസ് ചെയ്തത്. വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം. വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in