'ഞാൻ വളരെ കുറച്ച് മാത്രമേ ചെയ്തിട്ടുള്ളൂ, എന്നിട്ടും നിങ്ങൾ എനിക്ക് അംഗീകാരവും ബഹുമാനവും നൽകി'; പത്മവിഭൂഷണ് നന്ദി അറിയിച്ച് ചിരഞ്ജീവി

'ഞാൻ വളരെ കുറച്ച് മാത്രമേ ചെയ്തിട്ടുള്ളൂ, എന്നിട്ടും നിങ്ങൾ എനിക്ക് അംഗീകാരവും ബഹുമാനവും നൽകി'; പത്മവിഭൂഷണ് നന്ദി അറിയിച്ച് ചിരഞ്ജീവി
Published on

രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പ്രഖ്യാപനത്തിന് പിന്നാലെ സർക്കാരിനോടും പ്രേക്ഷകരോടും നന്ദി അറിയിച്ച് നടൻ ചിരഞ്ജീവി. 2024 ലെ പത്മ അവാർഡുകൾ കഴിഞ്ഞ ദിവസം രാത്രിയാണ് പ്രഖ്യാപിച്ചത്. സിനിമ മേഖലയിലെ മികച്ച സംഭാവനകൾ മുൻനിർത്തി തെലുങ്ക് താരം ചിരഞ്ജീവിക്ക് സർക്കാർ പത്മഭൂഷൺ പ്രഖ്യാപിച്ചിരുന്നു. പ്രേക്ഷകരുടെയും കുടുംബത്തിന്റെയും നിരുപാധികമായ സ്നേഹമാണ് തന്നെ ഇവിടെ വരെ എത്തിച്ചത് എന്നും കഴിഞ്ഞ 45 വർഷത്തെ സിനിമ ജീവിതത്തിൽ പരമാവധി കഴിവുകൾ ഉപയോഗിച്ച് നിങ്ങളെ രസിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നും ചിരഞ്ജീവി പറയുന്നു. ഞാൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും നിങ്ങൾ എനിക്ക് ഇത്തരം അംഗീകാരവും ബഹുമാനവും നൽകി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ എപ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു എന്ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചിരഞ്ജീവി അറിയിച്ചു.

ചിരഞ്ജീവി പറഞ്ഞത്:

ഈ വാർത്ത അറിഞ്ഞതിന് ശേഷം എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. ഈ അം​ഗീകാരത്തിന് ഞാൻ ശരിക്കും ആശ്ചര്യവാനാണ്, വിനീതനാണ്, നന്ദിയുള്ളവനാണ്. ഇത് പ്രേക്ഷകരുടെയും, എൻ്റെ സുഹൃത്തുക്കളുടെ, എൻ്റെ സഹോദരങ്ങളുടെ, സഹോദരിമാരുടെ നിരുപാധികമായ സ്നേഹം മാത്രമാണ് ഞാൻ ഇവിടെ വരെ എത്തിയത്. ഈ ജീവിതത്തിനും നിമിഷത്തിനും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എനിക്ക് കഴിയുന്ന രീതിയിൽ എന്റെ നന്ദി പ്രകടിപ്പിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും ഒരിക്കലും മതിയാകില്ല. കഴിഞ്ഞ 45 വർഷത്തെ ഓൺ-സ്‌ക്രീൻ കരിയറിൽ എൻ്റെ പരമാവധി കഴിവുകൾ ഉപയോഗിച്ച് നിങ്ങളെ രസിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. പ്രസക്തമായ സാമൂഹികവും മാനുഷികവുമായ കാര്യങ്ങളിൽ പങ്കെടുത്ത് ആവശ്യമുള്ള ആളുകളെ സഹായിക്കാൻ ഞാൻ ശ്രമിച്ചു. ഞാൻ വളരെ കുറച്ച് മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും നിങ്ങൾ എനിക്ക് ഇത്തരം അംഗീകാരവും ബഹുമാനവും നൽകി. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ എപ്പോഴും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. അഭിമാനത്തിന്റെ ഈ നിമിഷത്തിൽ, എനിക്ക് പത്മവിഭൂഷൺ സമ്മാനിച്ച ഇന്ത്യൻ സർക്കാരിനോടും നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടും ഞാൻ നന്ദി പറയുന്നു. നന്ദി. ജയ് ഹിന്ദ്.

അഞ്ചുപേര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്. 17 പേര്‍ക്ക് പത്മഭൂഷണും 110 പേര്‍ക്ക് പത്മശ്രീയും ലഭിച്ചു. ചിരഞ്ജീവിയെക്കൂടാതെ വൈജയന്തിമാല ബാലി (കല), വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക് (സാമൂഹിക സേവനം - മരണാനന്തരം), പദ്മ സുബ്രഹ്‌മണ്യം (കല) എന്നിവര്‍ക്കാണ് പദ്മവിഭൂഷണ്‍ ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in