പുകയില മുന്നറിയിപ്പ് ഇനി ഒടിടിയിലും നിര്‍ബന്ധം; തീരുമാനവുമായി കേന്ദ്രം

പുകയില മുന്നറിയിപ്പ് ഇനി ഒടിടിയിലും നിര്‍ബന്ധം; തീരുമാനവുമായി കേന്ദ്രം
Published on

ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയില വിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. തിയേറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് പുകയിലയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതേ തുടര്‍ന്നാണ് ഒടിടി പ്ലാറ്റ്ഫോമുകളിലും ഇത് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയിലെ എല്ലാ തിയേറ്ററുകളിലും സിനിമ തുടങ്ങുന്നതിന് മുമ്പും ഇടവേളയ്ക്ക് ശേഷവും പുകയിലയുടെയും മറ്റ് ലഹരി ഉപയോഗത്തിന്റെയും പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന ചെറിയ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. ഇത്തരത്തിലുള്ള മുന്നറിയിപ്പ് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഈ മുന്നറിയിപ്പ് മുന്‍പ് പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് മുന്‍പ് ബാധകമായിരുന്നില്ല. എന്നാല്‍ ആരോഗ്യ, ഐ.ടി വകുപ്പുകളുടെ നിര്‍ദ്ദേശത്തില്‍ ഈ നിയമം നടപ്പിലാക്കുന്നതോടെ ഒടിടിക്കും ഇക്കാര്യം ബാധകമാകും. കേന്ദ്ര ആരോഗ്യ വകുപ്പും ഇത്തരത്തിലുള്ള മുന്നറിയിപ്പുകള്‍ ഒടിടിയും നടപ്പിലാക്കണമെന്നാണ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in