നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'രാമചന്ദ്ര ബോസ് ആൻഡ് കോ'. ഓണം റിലീസായി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് സെൻസർ ബോർഡ്. ചിരികളാൽ സമ്പന്നമായ ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്ലൈനോട് കൂടിയെത്തുന്ന ചിത്രം നിർമിക്കുന്നത് മാജിക് ഫ്രെയിംസും നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ്. യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
രാമചന്ദ്ര ബോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ പോളി എത്തുന്നത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ നെറ്റ്ഫ്ലിക്സ് സീരിസായ മണി ഹൈസ്റ്റ് ഔട്ട് ലുക്കിൽ എത്തുന്ന പോസ്റ്റേഴ്‌സ് മുമ്പ് പുറത്തു വന്നിരുന്നു. ഒരു ചെറിയ ഗ്യാങ്ങുമൊത്തുള്ള വലിയ ഹേയ്സ്റ്റ് എന്നാണ് മുമ്പ് ചിത്രത്തിന്റെ പോസ്റ്റർ പങ്കു വച്ചുകൊണ്ട് നിവിൻ പോളി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. 'മിഖായേൽ' എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ആഗസ്റ്റ് 25 ന് ഓണം റിലീസായി തിയറ്ററുകളിലെത്തും. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് മിഥുൻ മുകുന്ദൻ, ലിറിക്‌സ് - സുഹൈൽ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ,നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് ലിബിൻ മോഹനൻ, കോസ്റ്റ്യൂം മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾരാജ്, ആക്ഷൻ - ഫീനിക്‌സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്‌നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴനൗഷാദ് കല്ലറ, അഖിൽ യെശോധരൻ , വി എഫ് എക്‌സ് - പ്രോമിസ്, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ - ശബരി.