'കർണ്ണനിൽ രംഗങ്ങളും പേരുകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു' ; എല്ലാ സിനിമകളിലും സെൻസറിംങ് പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് മാരി സെൽവരാജ്

'കർണ്ണനിൽ രംഗങ്ങളും പേരുകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു' ; എല്ലാ സിനിമകളിലും സെൻസറിംങ് പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് മാരി സെൽവരാജ്
Published on

ധനുഷ് നായകനായ കർണ്ണൻ എന്ന ചിത്രത്തിന് സെൻസർ ബോർഡിൽ നിന്നും നേരിട്ട മോശം പ്രതികരണങ്ങളെക്കുറിച്ച് സംവിധായകൻ മാരി സെൽവരാജ്. കർണ്ണൻ സെൻസറിന് സമർപ്പിച്ചപ്പോൾ, പോലീസ് സ്‌റ്റേഷനുനേരെ ആക്രമണം നടക്കുന്ന രംഗം നീക്കം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടെന്നും അവർ കർണ്ണന്റെ കഥ മാറ്റാൻ ശ്രമിച്ചെന്നും മാരി സെൽവരാജ് പറയുന്നു. കർണ്ണൻ സെൻസറിങ്ങിന് പോകുമ്പോൾ ഒരു പേര് മൂലം 60 പരാതികൾ തന്റെ പേരിൽ ഉണ്ടായിരുന്നു. പുരാണ കഥകളിൽ നിന്നുള്ള പേരുകൾ സമുദായങ്ങളിൽ ഉടനീളം സാധാരണമാണെന്ന് തെളിയിക്കാൻ തന്റെ കുടുംബാംഗങ്ങളുടെയും മുഴുവൻ ടൗണിന്റെയും വോട്ടർ ഐഡികളും റേഷൻ കാർഡുകളും ഉൾപ്പെടെ ഒരു കൂട്ടം രേഖകൾ സമർപ്പിക്കേണ്ടിവന്നു. മറ്റു സിനിമകളിൽ വന്നാലും മാരി സെൽവരാജ് സിനിമയിൽ ഈ പേര് ഉപയോഗിക്കരുതെന്ന് ഉള്ളതുകൊണ്ടായിരുന്നു പരാതി നൽകിയത് എന്നാണ് തനിക്ക് കിട്ടിയ പ്രതികരണം. ഗലാട്ട പ്ലസ് നടത്തിയ റൗണ്ട്ടേബിളിൽ ആയിരുന്നു മാരി സെൽവരാജ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാരി സെൽവരാജ് പറഞ്ഞത് :

കർണ്ണൻ സെൻസറിന് സമർപ്പിച്ചപ്പോൾ, പോലീസ് സ്‌റ്റേഷനുനേരെ ആക്രമണം നടക്കുന്ന രംഗം നീക്കം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. ആ രംഗത്തിൽ ആളുകളുടെ ആയുധം വടികൾ മാത്രമാണ്. പോലീസ് സ്‌റ്റേഷനുകൾക്ക് നേരെ ബോംബെറിഞ്ഞ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിട്ടുള്ള നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ അവരെ ചൂണ്ടിക്കാട്ടി എങ്കിൽ എന്തുകൊണ്ട് ഇത് അനുവദിച്ചുകൂടാ എന്ന് ഞാൻ ചോദിച്ചു. ഞാൻ എല്ലാം സൂക്ഷ്മമായി, സത്യസന്ധമായ രീതിയിൽ, ശരിയായ രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നിട്ടും അവർ അതിന് അനുവദിച്ചില്ല. എല്ലാ സിനിമകളിൽ എനിക്ക് സെൻസറിൽ പ്രശനം ഉണ്ടായിട്ടുണ്ട്. മറ്റ് സിനിമകളിൽ അനുവദിക്കുന്ന രംഗങ്ങൾ അവർ എന്റെ സിനിമയിൽ അനുവദിച്ചില്ല. അവർ കർണ്ണന്റെ കഥ മാറ്റാൻ ശ്രമിച്ചു. എല്ലാ പേരുകളും മാറ്റാൻ അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ പറയാൻ ആഗ്രഹിച്ച കഥ അനുവദിക്കാതിരിക്കാൻ അവർ ശ്രമിച്ചു. ക്ലൈമാക്സിൽ ഞാൻ പല ഡയലോഗുകളും മാറ്റി. നിങ്ങൾ സൂക്ഷ്മമായി നോക്കിയാൽ, ലിപ് സിങ്ക് പലയിടത്തും പൊരുത്തപ്പെടുന്നില്ല. കർണ്ണൻ സെൻസറിങ്ങിന് പോകുമ്പോൾ ഒരു പേര് മൂലം 60 പരാതികൾ എന്റെ പേരിൽ ഉണ്ടായിരുന്നു. പുരാണ കഥകളിൽ നിന്നുള്ള പേരുകൾ സമുദായങ്ങളിൽ ഉടനീളം സാധാരണമാണെന്ന് തെളിയിക്കാൻ അവർക്ക് എന്റെ കുടുംബാംഗങ്ങളുടെയും മുഴുവൻ നഗരത്തിന്റെയും വോട്ടർ ഐഡികളും റേഷൻ കാർഡുകളും ഉൾപ്പെടെ ഒരു കൂട്ടം രേഖകൾ സമർപ്പിക്കേണ്ടിവന്നു. മറ്റു സിനിമകളിൽ വന്നാലും മാരി സെൽവരാജ് സിനിമയിൽ ഈ പേര് ഉപയോഗിക്കരുതെന്ന് ഉള്ളതുകൊണ്ടായിരുന്നു അവർ പരാതി നൽകിയത് എന്നാണ് എനിക്ക് കിട്ടിയ പ്രതികരണം.

ധനുഷ്, രജിഷാ വിജയൻ, ലാൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് കർണ്ണൻ. സന്തോഷ് നാരായണൻ സംഗീതം നൽകിയ സിനിമയുടെ ഛായാഗ്രഹണം തേനി ഈശ്വർ ആണ്. വി ക്രീയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആണ് ചിത്രം നിർമിച്ചത്. 2018 ൽ പുറത്തിറങ്ങിയ പരിയേറും പെരുമാൾ എന്ന സിനിമയിലൂടെയാണ് മാരി സെൽവരാജ് സംവിധാന രംഗത്തെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in