സേതുരാമയ്യരുടെ അഞ്ചാം വരവ് മേയ് ഒന്നിന്, ഞായറാഴ്ച റിലീസ്

#CBI5 #Mammootty #ReleaseDate
#CBI5 #Mammootty #ReleaseDate
Published on

സേതുരാമയ്യരുടെ അഞ്ചാം വരവ് മേയ് ഒന്നിന്. ഏറെ കാലത്തിന് ശേഷം ഞായറാഴ്ച റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സിബിഐ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമായ സിബിഐ ഫൈവ് ദ ബ്രയിന്‍ എന്ന സിനിമക്കുണ്ട്. കെ മധുവാണ് സംവിധാനം. എസ്. എന്‍ സ്വാമി തിരക്കഥ. സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മാണം.

ബാസ്‌കറ്റ് കില്ലിംഗ് പ്രമേയമാകുന്ന ചിത്രമായിരിക്കും സിബിഐ അഞ്ചാം ഭാഗമെന്ന് ചിത്രീകരണത്തിന് മുമ്പ് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി പറഞ്ഞിരുന്നു. ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവും പിന്നിലെ ദുരൂഹതകളും വിവരിക്കുന്ന ഡയലോഗിനൊപ്പം സേതുരാമയ്യരെ അവതരിപ്പിക്കുന്നതായിരുന്നു സിനിമയുടെ ടീസര്‍.

മുകേഷ്, സായ്കുമാര്‍, രഞ്ജി പണിക്കര്‍, ആശ ശരത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, സുദേവ് നായര്‍ എന്നിവരുള്‍പ്പെടെ വന്‍ താരനിര സിനിമയിലുണ്ട്.

1988ലാണ് സിബിഐ സീരീസിലെ ആദ്യചിത്രമെത്തുന്നത്.ഒരു സിബിഐ ഡയറിക്കുറിപ്പിന് പിന്നാലെ ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളും പുറത്തുവന്നു.

കേരളത്തിന് പുറമെ തമിഴ് നാട്ടിലും ഒരു സി ബി ഐ ഡയറികുറിപ്പിനു ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. മദ്രാസിലെ സഫയർ തീയേറ്ററിൽ 245 ദിവസം ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. അതിനു ശേഷം 2015 ഇൽ റിലീസ് ചെയ്ത പ്രേമം ആണ് 250 ദിവസത്തിനു മുകളിൽ തമിഴ്നാട് പ്രദർശിപ്പിച്ചു ആ റെക്കോർഡ് മറികടന്നത്. പിന്നീട് 34 വർഷങ്ങൾക്കിപ്പുറം അഞ്ചാമത്തെ ഭാഗമായി വരുമ്പോഴും സിബിഐക്ക് വേണ്ടി കാത്തിരിക്കാൻ പാകത്തിന് പ്രേക്ഷകരെ തയ്യാറാക്കിയതിൽ സേതുരാമയ്യർ എന്ന കഥാപാത്രത്തിനും വലിയ പ്രാധാന്യമുണ്ട്.

Cue User

Related Stories

No stories found.
logo
The Cue
www.thecue.in