തിയറ്ററുകളില്‍ വലിയ തിരിച്ചടി നേരിട്ടെങ്കിലും സിബിഐ സീരീസിലെ അഞ്ചാം ചിത്രം സിബിഐ ഫൈവ് ദ ബ്രെയിന്‍ നെറ്റ്ഫ്‌ളിക്‌സ് ഹിറ്റ് ചാര്‍ട്ടില്‍. നെറ്റ്ഫ്‌ളിക്‌സ് റിലീസിന് പിന്നാലെ സിനിമയുടെ അവതരണ രീതിയും സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളും വീഡിയോ ട്രോളുകളിലും ട്രോള്‍ പേജുകളിലും വൈറലാകുമ്പോഴാണ് ഒടിടിയില്‍ പടം മുന്നേറിയത്. ഒടിടി റിലീസിന് പിന്നാലെ സിനിമയുടെ തിരക്കഥയെ ചൊല്ലിയും അഞ്ചാം ഭാഗത്തിലെ നിരാശ സൃഷ്ടിച്ച രംഗങ്ങളെക്കുറിച്ചും വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് നെറ്റ്ഫ്‌ൡക്‌സിലെ മുന്നേറ്റം.
ജൂണ്‍ 13 മുതല്‍ ജൂണ്‍ 19 വരെയുള്ള ആഴ്ചയില്‍ നോണ്‍ ഇംഗ്ലീഷ് സിനിമ വിഭാഗത്തില്‍ നാലാമതാണ്. തുടര്‍ച്ചയായി നാലാം ആഴ്ച്ചയിലും നോണ്‍ ഇംഗ്ലീഷ് സിനിമ വിഭാഗത്തില്‍ നാലാം സ്ഥാനത്ത് തുടരാന്‍ ചിത്രത്തിന് സാധിച്ചു. ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്. ഏഷ്യന്‍ രാജ്യങ്ങളിലെ ട്രെന്‍ഡിംഗ് പട്ടികയിലും സിബിഐ 5 ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ചിത്രം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. ഏറെ ചര്‍ച്ചയായ ഹിന്ദി ചിത്രം ഭൂല്‍ഭുലയ്യ 2 സിബിഐയ്ക്ക് പിറകിലാണ്.
മമ്മൂട്ടി നായകനായെത്തി എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിനിമയാണ് സി.ബി.ഐ 5 ദ ബ്രെയിന്‍. മമ്മൂട്ടിയെക്കൂടാതെ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, സായ്കുമാര്‍, ആശാ ശരത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.1988ല്‍ റിലീസ് ചെയ്ത ഒരു സി.ബി.ഐ ഡയറിക്കുറുപ്പാണ് സിബിഐ സീരീസിലെ ആദ്യ സിനിമ. ശേഷം, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ സിനിമകളും പ്രദര്‍ശനത്തിനെത്തി. പ്രീ-റിലീസ് ബുക്കിംഗ് നേട്ടമുള്‍പ്പെടെ വമ്പന്‍ പ്രതീക്ഷകളുമായിട്ടാണ് സിബിഐ5 തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷയ്ക്കൊത്ത് മുന്നേറാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. സിനിമ നേരിട്ട തിരിച്ചടിക്ക് പിന്നില്‍ വിദ്വേഷ പ്രചാരണമാണെന്ന് സംവിധായകന്‍ കെ.മധു ആരോപണമുന്നയിച്ചിരുന്നു. ആറാം ഭാഗത്തെക്കുറിച്ചുള്ള ആലോചന തുടങ്ങിയെന്ന് എസ് എന്‍ സ്വാമിയും കെ.മധുവും റിലീസിന് പിന്നാലെ വ്യക്തമാക്കിയിരുന്നു.
ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്. ഏഷ്യന്‍ രാജ്യങ്ങളിലെ ട്രെന്‍ഡിംഗ് പട്ടികയിലും സിബിഐ 5 ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ചിത്രം പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. ഏറെ ചര്‍ച്ചയായ ഹിന്ദി ചിത്രം ഭൂല്‍ഭുലയ്യ 2 സിബിഐയ്ക്ക് പിറകിലാണ്.