'താണ്ഡവി'ന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്; അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

'താണ്ഡവി'ന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്; അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്
Published on

ആമസോണ്‍ പ്രൈം വെബ്‌സീരീസ് താണ്ഡവിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിനെതിരെയും കേസുണ്ട്. സീരീസില്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും, വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു.

മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ രാം കദം നല്‍കിയ പരാതിയെ തുടര്‍ന്ന് ആമസോണ്‍ പ്രൈമില്‍ നിന്ന് വിശദീകരണം തേടിയതായി കേന്ദ്രവാര്‍ത്താ വിക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് യു.പി പൊലീസ് കേസെടുത്തത്. ലക്‌നൗവില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നടപടി. അണിയറ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ട്.

താണ്ഡവിന്റെ മുഴുവന്‍ ടീമിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മീഡിയ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠി ട്വീറ്റ് ചെയ്തത്. 'വിലകുറഞ്ഞ' വെബ് സീരീസിന്റെ മറവില്‍ വിദ്വേഷം കലര്‍ത്തുകയാണ്, ഇതിന് യോഗി ആദിത്യനാഥ് അനുവദിക്കില്ലെന്നും, അറസ്റ്റിന് തയ്യാറെടുക്കുകയെന്നും ട്വീറ്റില്‍ മുന്നറിയിപ്പുണ്ട്. എഫ്.ഐ.ആറിന്റെ പകര്‍പ്പും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മതസ്പര്‍ധ ഉണ്ടാക്കി, ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വെബ്‌സീരീസിന്റെ ആദ്യ എപ്പിസോഡിലെ 17-ാം മിനിറ്റിലാണ് വിവാദ രംഗമുള്ളതെന്ന് പരാതിയില്‍ പറയുന്നു. അതേ എപ്പിസോഡില്‍ ജാതി സംഘട്ടനത്തിലേക്ക് നയിക്കുന്ന സംഭാഷണങ്ങളുണ്ടെന്നും, മറ്റ് എപ്പിസോഡുകളിലും സമാനമായ രംഗങ്ങളുള്ളതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

'താണ്ഡവി'ന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് യു.പി പൊലീസ്; അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്
'വിശ്വാസത്തെ വ്രണപ്പെടുത്തുന്നു, ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിച്ചു'; താണ്ഡവിനെതിരെ ബി.ജെ.പി

Case Against Makers Of Amazon Prime's Tandav In UP

Related Stories

No stories found.
logo
The Cue
www.thecue.in