ബോളിവുഡ് ചിത്രം യൂട്യൂബിലിട്ടു, സുന്ദര്‍പിച്ചൈക്കെതിരെ കേസുമായി സംവിധായകന്‍

ബോളിവുഡ് ചിത്രം യൂട്യൂബിലിട്ടു, സുന്ദര്‍പിച്ചൈക്കെതിരെ കേസുമായി സംവിധായകന്‍
Published on

ബോളിവുഡ് സിനിമ യൂട്യൂബില്‍ ഇട്ടതിനെതിരെ ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈക്കും സ്ഥാപനത്തിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കും എതിരെ കോപിറൈറ്റ് നിയമലംഘനത്തിന് കേസെടുത്തു. ബോളിവുഡ് സംവിധായകനായ സുനീല്‍ ദര്‍സനാണ് പരാതിക്കാരന്‍.

2017ല്‍ പുറത്തിറങ്ങിയ സുനീലിന്റെ 'ഏക് ഹസീന ധീ ഏക് ദീവാനാ ധാ' എന്ന സിനിമയാണ് യൂട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത് വരെ ചിത്രം കണ്ട് ഒരു മില്യണ്‍ കാഴ്ച്ചക്കാരാണ്. തന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് ആര്‍ക്കും കോപിറൈറ്റ് അവകാശം കൊടുത്തിട്ടില്ലെന്നാണ് സുനീല്‍ പറയുന്നത്.

നിയമം വിരുദ്ധമായാണ് ഈ സിനിമ യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത് എന്നും സംവിധാകന്‍ വ്യക്തമാക്കി.

ഇതിന് ഉത്തരവാദിയായി താന്‍ കാണുന്നത് ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈയെയാണ്. ഏകദേശം ഒരു ബില്യണ്‍ വ്യൂസാണ് 'ഏക് ഹസീന ധീ ഏക് ദീവാനാ ധാ'യ്ക്ക് ലഭിച്ചിരിക്കുന്നത്. അതിനെതിരെ ഗൂഗിളിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സുനീല്‍ പറയുന്നു.

പിച്ചൈക്ക് പുറമെ യൂട്യൂബ് മേധാവി ഗൗതം ആനന്ദ്, ജോ ഗ്രീര്‍ - ഗ്രീവന്‍സ് ഓഫീസര്‍, ഗൂഗിളിലെ മറ്റ് നാല് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും പേരുകള്‍ എഫ്‌ഐആറിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in