നടന്‍ ശ്രീനിവാസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. അങ്കണവാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തിലാണ് നടപടി. പരാമര്‍ശം സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തതാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കാന്‍ ശ്രീനിവാസന്‍ തയ്യാറാകണമെന്നും ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.
ഉത്തരവാദിത്തത്തോട് കൂടി ശ്രീനിവാസന്‍ അഭിപ്രായങ്ങള്‍ പറയണം. തീര്‍ച്ചയായും അദ്ദേഹം ആ പരാമര്‍ശം പിന്‍വലിക്കണം. ടീച്ചര്‍മാരെ മാത്രമല്ല, ഈ സമൂഹത്തെ ഒന്നടങ്കമാണ്, കുഞ്ഞുങ്ങളെ ഉള്‍പ്പെടെയാണ് അപമാനിച്ചതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ശ്രീനിവാസനെതിരെ അങ്കണവാടി ടീച്ചര്‍മാര്‍ നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.
അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നായിരുന്നു പരാതി. 'ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്തവരാാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അവരുടെ നിലവാരമേ കുട്ടികള്‍ക്ക് ഉണ്ടാകൂ'- ഇതാായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.