'ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് കാൻസിൽ 8 മിനിറ്റ് നീണ്ട സ്റ്റാൻഡിംഗ് ഓവേഷൻ'; റെഡ് കാർപ്പെറ്റിൽ പലസ്തീന് ഐക്യദാർഢ്യവുമായി കനി കുസൃതി

'ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് കാൻസിൽ 8 മിനിറ്റ് നീണ്ട സ്റ്റാൻഡിംഗ് ഓവേഷൻ'; റെഡ് കാർപ്പെറ്റിൽ പലസ്തീന് ഐക്യദാർഢ്യവുമായി കനി കുസൃതി
Published on

കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പെറ്റിൽ നൃത്തം വച്ച് കനി കുസൃതിയും ദിവ്യ പ്രഭയും. മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രമാണ് പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'. ഇതിന്റെ ഭാ​ഗമായാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിദ്ധുവും വേദിയിൽ എത്തിയത്. പലസ്തീനോട് ഐക്യദാർ‌ഢ്യം പ്രകടിപ്പിച്ച് നടി കനി കുസൃതി തണ്ണീർ മത്തൻ ബാ​ഗുമായി എത്തിയതും വലിയ ചർച്ചയായിരുന്നു. പ്രദർശനത്തിന് ശേഷം എട്ട് മിനിറ്റോളം നീണ്ട സ്റ്റാന്റിം​ഗ് ഒവേഷനാണ് ചിത്രത്തിന് ചലച്ചിത്ര മേളയിൽ ലഭിച്ചത്.

ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാമായ ചിത്രത്തിൽ പ്രഭ എന്ന നഴ്സിന്റെ കഥയാണ് സംസാരിക്കുന്നത്. ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1994-ൽ പുറത്തിറങ്ങിയ 'സ്വം' എന്ന ചിത്രമാണ് ഇതിന് മുമ്പ് കാൻ ചലച്ചിത്ര മേളയിലേക്ക് പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്. ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർ​ഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാ​ഗ്നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് മത്സരിച്ചത്.

ലേഡിബേർഡ്, ബാർബി എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായിക ഗ്രെറ്റ ഗെർവിഗാണ് ജൂറി അധ്യക്ഷ.പായൽ കപാഡിയ ചെയ്ത 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്' എന്ന ഡോക്യുമെന്ററി 2021ലെ കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും 'ഗോൾഡൻ ഐ' പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in